എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പി ഒറ്റക്ക് മല്‍സരിക്കും; കൊല്ലത്ത് സൗഹൃദ മല്‍സരം
എഡിറ്റര്‍
Friday 7th March 2014 11:20am

nk-premachandran

കൊല്ലം: ഏപ്രില്‍ പത്തിന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത് ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എസ്.പി. ഇന്ന് രാവിലെ ഇടത് മുന്നണിയുമായി നടന്ന ചര്‍ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മല്‍സരിക്കാന്‍ തീരുമാനമുണ്ടായത്.

ഇതനുസരിച്ച് കൊല്ലത്ത് സൗഹൃദ മല്‍സരമാകും നടക്കുക. എന്നാല്‍ ഇടതു മുന്നണി വിടാന്‍ തീരുമാനമില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ മല്‍സരിക്കുമെന്ന് ആര്‍.എസ്.പി വ്യക്തമാക്കി.

കൊല്ലം സീറ്റില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തീരുമാനമായിരുന്നു.

സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമാകും മുമ്പ് സി.പി.ഐ.എം ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ ആര്‍.എസ്.പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യാന്‍ ആര്‍.എസ്.പി സെക്രട്ടേറിയറ്റ് നാളെ ചേരും.

തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.  കൊല്ലം സീറ്റ് നേരത്തെതന്നെ മുന്നണിയോട് ആര്‍.എസ്.പി ആവശ്യപ്പെട്ടിരുന്നു.

Advertisement