എഡിറ്റര്‍
എഡിറ്റര്‍
‘പിണറായി ഏകാധിപതി; ഇടതു പക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുന്നു’
എഡിറ്റര്‍
Monday 10th March 2014 11:54am

v-p-ramakrishnapillai

കൊല്ലം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് ആര്‍.എസ്.പിയുടെ മുതിര്‍ന്ന നേതാവ് വി.പി രാമകൃഷ്ണപിള്ള.

ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുന്നത് പിണറായി തന്നെയാണെന്നും വി.പി രാമകൃഷ്ണപിള്ള പറഞ്ഞു.

എല്‍.ഡി.എഫില്‍ പോലും പിണറായി തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. ഇങ്ങനെ പോയാല്‍ മുന്നണിയില്‍ സി.പി.ഐ.എം മാത്രം അവശേഷിക്കും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത തിരിച്ചടികള്‍ നേരിടാന്‍ പോവുകയാണ്. മുന്നണിയില്‍ സി.പി.ഐ ഏറാന്‍മൂളികളാണ്.

സി.പി.ഐക്ക് അനുകൂലമായ നിലപാടുകളാണ് ആര്‍.എസ്.പി സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്‍ ആര്‍.എസ്.പിക്ക് സീറ്റ് നല്‍കണമെന്ന് പറയാന്‍ സി.പി.ഐ ചങ്കൂറ്റം കാണിച്ചില്ല- രാമകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.പി -യു.ഡി.എഫ് സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാമകൃഷ്ണപിള്ള ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആര്‍.എസ്.പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിഴവു മൂലമാണെന്ന് കേന്ദ്ര നേതൃത്വവും കൊല്ലം ജില്ലാ ഘടകവും കുറ്റപ്പെടുത്തിയിരുന്നു.

ആര്‍.എസ്.പിയെ മുന്നണിയിലേക്ക് തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജനറല്‍ സെക്രട്ടറി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയക്കുകയും ചെയ്തിരുന്നു.

Advertisement