എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പി സി.പി.ഐ.എമ്മിനെ വഞ്ചിച്ചിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍
എഡിറ്റര്‍
Monday 17th March 2014 1:33pm

nk-premachandran

കൊല്ലം: ആര്‍.എസ്.പി സി.പി.ഐ.എമ്മിനെ വഞ്ചിച്ചിട്ടില്ലെന്ന് ആര്‍.എസ്.പി നേതാവും കൊല്ലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്‍.

സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്ന സാഹചര്യത്തില്‍ ആര്‍.എസ്.പി വഞ്ചിച്ചുവെന്ന് സി.പി.ഐ.എം അഭിപ്രായപ്പെട്ടിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍. ഏത് അര്‍ത്ഥത്തിലാണ് ആര്‍.എസ്.പി വഞ്ചിച്ചുവെന്ന് പറയുന്നതെന്ന് സി.പി.ഐ.എം വ്യക്തമാക്കണം. ആര്‍.എസ്.പി സി.പി.ഐ.എമ്മിനെ പിന്നില്‍ നിന്ന് കുത്തിയിട്ടില്ല.

മുന്നണി വിടുന്നതുവരെ സി.പി.ഐ.എമ്മിന്റെ നിലപാടുകള്‍ക്കു വേണ്ടി ആര്‍.എസ്.പി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍.എസ്.പിക്കെതിരായ വി.എസിന്റെ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിച്ചു- പ്രേമചന്ദ്രന്‍ പറഞ്ഞു.

മുപ്പതുവര്‍ഷത്തെ സമരചരിത്രം ഒരു ദിവസം കെ.പി.സി.സി ഓഫിസിലെ സഹവാസം കൊണ്ട് പ്രേമചന്ദ്രന്‍ മറന്നുപോയി എന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നത്.

ആര്‍.എസ്.പി ചെയ്തത് രാഷ്ട്രീയ വഞ്ചനയായിരുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും അഭിപ്രായപ്പെട്ടിരുന്നു.

കൊല്ലം സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പി പിന്നീട് യു.ഡി.എഫില്‍ ചേരുകയായിരുന്നു. കൊല്ലത്ത് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് യു.ഡി.എഫ് സീറ്റ് നല്‍കുകയും ചെയ്തിരുന്നു.

Advertisement