തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ആര്‍.എസ്.പി സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. അരുവിക്കരയില്‍ അമ്പലക്കര ശ്രീധരന്‍ നായരും ഇരവിപുരത്ത് എ.എ അസീസും മല്‍സരിക്കും.

മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ ചവറയിലും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും മല്‍സരിക്കും.

അതിനിടെ സീറ്റുവിഭജനത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചിക്കാത്തതില്‍ ആര്‍.എസ്.പി ക്ക് വിഷമം ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണപിള്ള പറഞ്ഞു. ഇക്കാര്യം ചര്‍ച്ചയില്‍ സി.പി.ഐ.എമ്മിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയുടെ സീറ്റുവിഭജനം പൂര്‍ത്തിയായിരുന്നു. സി.പി.ഐ.എം 93 സീറ്റിലും സി.പി.ഐ 27 സീറ്റിലും മത്സരിക്കും. ജനതാദള്‍5 എന്‍.സി.പി4, കേരളാ കോണ്‍ഗ്രസ്3, ഐ.എന്‍.എല്‍3, കേരളാ കോണ്‍ഗ്രസ് എസ്1 എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റുകള്‍.

അങ്കമാലി, കോവളം, മലപ്പുറം വടകര എന്നീ സീറ്റുകള്‍ ജനതാദളിന് ലഭിക്കും. കൂത്തുപറമ്പ്, വേങ്ങര, കാസര്‍കോട്, എന്നിവ ഐ.എന്‍.എല്ലിനും, എലത്തൂര്‍, കുട്ടനാട്, കോട്ടക്കല്‍, പാല , എന്നിവ എന്‍.സി.പിക്കും ലഭിക്കും.

കണ്ണൂര്‍ കോണ്‍ഗ്രസ് എസിനും, തിരുവനന്തപുരം, കോതമംഗലം, കുടത്തുരുത്തി എന്നിവ കേരള കോണ്‍ഗ്രസ് തോമസ് വിഭാഗത്തിനും, ഇരവിപുരം, ചവറ, കുന്നത്തൂര്‍, അരുവിക്കര എന്നിവ ആര്‍.എസ്.പി.ക്കും നല്‍കാന്‍ തീരുമാനമായി.