എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.സി അസീസിയ സോണ്‍ വിചാര സദസ്സ് സംഘടപ്പിച്ചു
എഡിറ്റര്‍
Monday 1st October 2012 10:38am

‘പ്രലോഭനങ്ങളെ അതിജയക്കണം എന്ന സന്ദേശത്തില്‍  രിസാല സ്റ്റഡിസര്‍ക്കിള്‍ ഗള്‍ഫില്‍ 500 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച് വരുന്ന ഉണര്‍ത്തു സമ്മേളനങ്ങുടെ ഭാഗമായി ആര്‍ എസ് സി അസീസിയ സോണ്‍ വിചാര സദസ്സ് സംഘടിപിച്ചു. വിവിധ സാംസകാരിക രാഷ്ട്രീയ സംഘടന പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളും അവ അതിജയിക്കേണ്ടമാര്‍ഗങ്ങളും സദസ്സ് ചര്‍ച്ചചെയ്തു. സമ്പത്തിലെ അസൂത്രണമില്ലായമയും പൊങ്ങച്ചത്തിനും ദുരഭിമാനത്തിനും പിറകെപോകുന്നതും പ്രവാസിയുടെ ജീവിതം താളംതെറ്റിക്കുന്നുവെന്ന് സദസ്സ് വിലയിരുത്തി.

ആവശ്യത്തിനു മാത്രമായ വീടും ആര്‍ഭാടങ്ങളില്ലാത്ത ആഘോഷങ്ങളും വരുമാനത്തിലൊതുങ്ങുന്ന ചിലവും പ്രവാസികള്‍ ശീലമാക്കണം, കുടുംബ സാമൂഹ്യ ആവശ്യങ്ങളെ യുക്തമായി സമീപിക്കണം, നിയമപരമായി സാധ്യതയോ വ്യവസ്ഥാപിത സംവിധാനങ്ങളോ ഇല്ലാത്ത നിക്ഷേപങ്ങള്‍ ജീവിതം തകര്‍ക്കുന്നവയാണ്, തെറ്റിദ്ധരിപിക്കുന്ന പരസ്യങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും തിരിച്ചറിയേണ്ടതാണന്നും സദസ് ഉണര്‍ത്തി.

പരിപാടിയില്‍ ആര്‍.എസ്.സി നാഷണല്‍ കണ്‍വീനര്‍ ഉമര്‍കുണ്ടുതോട് വിഷയമവതരിപ്പിച്ചു. കുഞ്ഞബദുല്ല കടമേരി(ഐ.സി.എഫ്) അഷ്‌റഫ് എഞ്ചിനീയര്‍(ഇന്ത്യന്‍ എലൈറ്റ് ക്ലബ), ഷംസുദ്ധീന്‍(കെ.എം.സി.സി), അഡ്വ.സുനില്‍( ഇന്‍കാസ്),ഷാനവാസ്( സംസ്‌കൃതി ), അഡ്വ.ജാഫര്‍ഖാന്‍(സംസ്‌കാര ),അസീസ്‌കടലുണ്ടി(പി.സി.എഫ്), ഷരീഫ്ഖാന്‍( ചന്ദ്രിക ), റഈസ്( വര്‍ത്തമാനം ), ഹുസൈന്‍കടന്നമന്ന(മംവാഖ്) എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ തുവാരിക്കല്‍ ചര്‍ച്ച നിയന്ത്രിച്ചു. ഹാരിസ്മുടാടി സ്വാഗതവും റഫീഖ്‌ബേപ്പൂര്‍ നന്ദിയും പറഞ്ഞു.

നന്ദിയും പറഞ്ഞു.

Advertisement