കുവൈത്ത്: ‘പ്രലോഭനങ്ങളെ അതിജയിക്കണം’ എന്ന ശീര്‍ഷകത്തില്‍ ആര്‍.എസ്.സി ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍.എസ്.സി കുവൈത്ത് കമ്മറ്റി ദ്വിദിന ഉണര്‍വ് നേതൃ സഹവാസം സംഘടിപ്പിച്ചു. അറിവും അനുഭവങ്ങളും നല്‍കി വഫ്‌റ ഫാം ഹൗസില്‍ നടന്ന സഹവാസം ആര്‍.എസ്.സി ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകരയുടെ അധ്യക്ഷതയില്‍ സമീര്‍ പാക്കണ ഉദ്ഘാടനം ചെയ്തു.

Ads By Google

അനസ് കെ ഖിറാഅത്ത് നടത്തി. അബ്ദുല്‍ ലതീഫ് സഖാഫി, മുഹമ്മദലി സഖാഫി, അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പറം എന്നിവര്‍ യഥാക്രമം സുഭാഷിതം, പ്രബോധകന്‍, സ്മൃതി രേഖകള്‍, ഫ്രീ വിസ സെഷനുകളില്‍ വിഷയമവതരിപ്പിച്ച്  സംസാരിച്ചു. ക്യാമ്പ് അംഗങ്ങള്‍ പരസ്പരം ആഴത്തില്‍ അറിയാനും അടുക്കാനും കാരണമായ ഹബീബി സെഷന്‍ ക്യാമ്പിലെ ഏറ്റവും നല്ല സെഷനുകളിലൊന്നായി വിലയിരുത്തപ്പെട്ടു.

ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ച പഞ്ചായത്ത് സെഷനില്‍ വിവിധ ഗ്രൂപ്പ് ലീഡര്‍മാരായ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ (മദീനാ മഖ്ദൂം), അബ്ദുല്‍ ലതീഫ് സഖാഫി (ഖാദിസിയ), സമീര്‍ മുസ്‌ല്യാര്‍ (ഖാലിദിയ), മിസ്അബ് വില്ല്യാപ്പള്ളി (ധര്‍മപുരി) എന്നിവര്‍ ചര്‍ച്ചകള്‍ അവതരിപ്പിച്ചു. ക്യാമ്പ് ഇടവേളകളെ സജീവമാക്കിയ മിന്നല്‍ സെഷനില്‍ ഹാരിസ് വി.യു, ബഷീര്‍, സലീം മാസ്റ്റര്‍, റാഷിദ് നരിപ്പറ്റ, നിസാം തയ്യാല, നിസാര്‍ ചെമ്പുകടവ് എന്നിവര്‍ അതിഥികളായെത്തി.

ഉല്ലാസം സെഷനില്‍ നീന്തല്‍, വടം വലി തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു.  റാഫി ജലീബ്, നൗഷാദ് അലി രണ്‍ത്താണി, സലീം കൊച്ചനൂര്‍, റാഷിദ് ചെറുശ്ശോല എന്നിവര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു. ക്യാമ്പ് ഡയറക്ടര്‍ അബ്ദുല്ല വടകര സന്ദേശം കൈമാറി. തുടര്‍ന്ന് നടന്ന വിചിന്തനം, ഓപണ്‍ ഫോറം, മദ്ഹ്, വിദാഅ സെഷനുകളോടെ ക്യാമ്പ് പൂര്‍ണമായി. ശാഫി സഖാഫി ജഹ്‌റ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ലതീഫ് സഖാഫി സ്വാഗതവും റാഫി പടിക്കല്‍ നന്ദിയും പറഞ്ഞു.