മക്ക: പ്രലോഭനങ്ങളെ അതിജയിക്കണം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഉണര്‍ത്ത് സമ്മേളനങ്ങളുടെ ഭാഗമായി ആര്‍.എസ്.സി മക്ക സംഘടിപ്പിച്ച ‘സ്‌നേഹോല്ലാസം’ പഠനയാത്ര നവ്യാനുഭവമായി.

Ads By Google

ചരിത്രം ഉറങ്ങുന്ന തായിഫിലേക്ക് സംഘടിപ്പിച്ച യാത്രയില്‍ അറുപതോളം പേരടങ്ങുന്ന സംഘത്തെ യുവപണ്ഡിതനും വാഗ്മിയും എസ്.എസ്.എഫ്. കാലിക്കറ്റ് ജില്ല മുന്‍ പ്രസിഡന്റുമായ ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത് നയിച്ചു.  ഇബ്‌നു അബ്ബാസ് (റ ) മഖ്ബറ,  അവരുടെ പേരിലുള്ള പള്ളി, റസൂല്‍ (സ) വിശ്രമിച്ച സ്ഥലം, ശത്രുക്കള്‍ മുകളില്‍ നിന്ന് ഉരുട്ടിയിടാന്‍ ശ്രമിച്ചപ്പോള്‍ ജിബ്രീല്‍ ( അ) തടുത്തു വെച്ച പാറ,  ഉമര്‍ഖാളി നിര്‍മിച്ച പള്ളി, അലി(റ)  നിര്‍മ്മിച്ച  പള്ളി , സുലൈമാന്‍ നബി (അ) ഉറുമ്പുകളുമായി  സംസാരിച്ച വാദിനംല്, അവിടത്തെ വിവിധ തോട്ടങ്ങള്‍, മൃഗശാല, തുടങ്ങി നിരവധി  സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി സംഘടിപ്പിച്ച യാത്രയിലെ  വിവിധ സെഷനുകള്‍ക്ക് നജിം തിരുവനന്തപുരം, കുഞ്ഞാപ്പു ഹാജി പട്ടര്‍ക്കടവ്, അഷ്‌റഫ് ചേരൂര്‍, മുഹമ്മദാലി വലിയോറ, ഷമീം മൂര്‍ക്കനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.