എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.സി പള്ളിക്കൂടം സംഘടിപ്പിച്ചു
എഡിറ്റര്‍
Monday 4th November 2013 11:42am

pallikkodam

ദോഹ: ശ്രഷ്ഠ ഭാഷാ പദവിയിലേക്കുയര്‍ത്തപ്പെട്ട മലയാളത്തെ മാറോട് ചേര്‍ത്ത് ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി പള്ളിക്കൂടം പരിപാടി സംഘടിപ്പിച്ചു.

യൂണിറ്റ് തലങ്ങളില്‍ മാതൃഭാഷയെ പരിചയപ്പെടുത്തിയും 56 അക്ഷര കൂട്ടങ്ങള്‍ സൃഷ്ടിച്ച വിപ്ലവ പ്രവര്‍ത്തനങ്ങളെ വരച്ചുകാട്ടിയും മലയാളം എഴുതിയും വായിച്ചും മലയാളത്തിന്റെ മധു നുകര്‍ന്നും കുരുന്നുകള്‍ വിരുന്ന് ആഘോഷമാക്കി.

മലയാളിയുടെ  നാവിന്  വഴങ്ങാത്ത  അക്ഷരങ്ങളില്ലാത്തത്  പോലെ  മലയാളിക്ക്     വഴങ്ങാത്ത  തൊഴിലും  തൊഴിലിടങ്ങളുമില്ല.

എഴുത്തച്ഛനും,  കുഞ്ചന്‍  നമ്പ്യാരും,  മോയിന്‍കുട്ടി വൈദ്യരും, ഉള്ളൂര്‍ ആശാനും, ഉറൂബും ഉയര്‍ത്തി വിട്ട മലയാള ചിന്തകള്‍ അടുത്തറിയാനും വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാനും മറുനാടന്‍ മലയാളികള്‍ക്കുകൂടി കടപ്പെട്ടിരിക്കുന്നുവെന്ന് പള്ളിക്കൂടങ്ങള്‍ ബോധ്യപ്പെടുത്തി.

ദോഹ, മദീന ഖലീഫ, അസീസിയ്യ, അല്‍ഖോര്‍ എന്നീ നാല് സോണുകളിലെ വിവിധ യൂണിറ്റുകളില്‍ നടന്ന സംഗമങ്ങള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി.

കേരളപ്പിറവി  ദിനമായ  നവംബര്‍  ഒന്നിന് ആരംഭിച്ച  ‘ശ്രേഷ്ഠം മലയാളം’ മാതൃഭാഷാ പഠന കാലം കാമ്പയിന്‍ 2014 ജൂണ്‍ 30ന് സമാപിക്കും.

Advertisement