ജിദ്ധ: മുസ്ലിം സമൂഹത്തിന്റെ പ്രശോഭിതമായ പൂര്‍വ്വകാല വീണ്ടെടുപ്പിന് വൈജ്ഞാനിക പഠനത്തിലെ പാരമ്പര്യശൈലിയിലേക്ക് മാറണമെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് തുറാബ് അസ്സാഖാഫി അഭിപ്രായപ്പെട്ടു. മതപരിഷ്‌കരണവാദികളെ മുസ്‌ലിം സമുഹത്തിനിടയില്‍ അസ്വീകരയമാക്കിയത് പള്ളി ദര്‍സുകളില്‍ നിന്ന് വാര്‍ത്തെടുത്ത പണ്ഡിതന്മാരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിദ്ദ ആര്‍.സി.സി സംഘടിപ്പിച്ച തിരുനബിയുടെ സ്‌നേഹ പരിസരം എന്ന മിലാദ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യഭ്യാസ വിപ്ലവം ഉന്നതിയില്‍ എത്തി നില്‍ക്കുന്ന കാലത്ത് മതവിജ്ഞാനം ആര്‍ജ്ജിക്കുന്നവരുടേയും അതില്‍ കൂടുതല്‍ വൈദഗ്ദ്യം നേടുന്നവരുടേയും എണ്ണം കുറഞ്ഞ് വരികയാണെന്നും അദ്ദേഹം വിലയിരുത്തി.

പരിപാടി ആര്‍.സി.സി. നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ശബീര്‍ മാറഞ്ചേരി സ്വാഗതവും വി. ഖലീല്‍ റഹ്മാന്‍ കൊളപ്പുറം നന്ദിയു പറഞ്ഞു.