കുവൈറ്റ്: ‘പ്രലോഭനങ്ങളെ അതിജയിക്കണം’ എന്ന ശീര്‍ഷകത്തില്‍ ആര്‍.എസ്.സി ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍.എസ്.സി ജലീബ് സോണ്‍ മജ്‌ലിസുത്തര്‍ബിയ സംഘടിപ്പിച്ചു.

അബ്ബാസിയ ധര്‍മപുരിയില്‍ നടന്ന സംഗമത്തില്‍  സോണ്‍ വൈസ് ചെയര്‍മാന്‍ സ്വാദിഖ് എരഞ്ഞിമാവിന്റെ അദ്ധ്യക്ഷതയില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ലത്വീഫ് സഖാഫി മുക്കൂട് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി നാഷണല്‍ കമ്മറ്റി അംഗം മുഹമ്മദലി സഖാഫി പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി.

വൈയക്തികവും ആത്മീയവുമായ വിശുദ്ധി ജീവിത വിജയത്തിന് ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. റാഷിദ് ചെറുശ്ശോല സ്വാഗതവും റഷീദ് ഹസനി നന്ദിയും പറഞ്ഞു.