കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന റമളാന്‍ ആത്മ വിചാരത്തിന്റെ മാസം എന്ന കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടൂ നില്‍ക്കുന്നറമളാന്‍ കാമ്പയിന്റെ ഉദ്ഘാടനം മര്‍കസ് പി ആര്‍ ഡി ഡയരക്ടര്‍ സി പി ഉബൈദൂല്ല സഖാഫി നിര്‍വഹിച്ചു.

കുവൈത്ത് ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍.എസ്.സി കുവൈത്ത് ചെയര്‍മാന്‍ അബ്ദൂുല്ല വടകര അദ്ധ്യക്ഷത വഹിച്ചു. കേചേരി മമ്പഉല്‍ ഹുദാ ജനറല്‍ മാനേജറും, ത്യശൂര്‍ എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ടുമായ കുഞ്ഞി മുഹമ്മദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സലിം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും ഹബീബ് കാക്കൂര്‍ നന്ദിയും പറഞ്ഞൂ.