Categories

ആര്‍.എസ്.സി.ജി.സി.സി സമ്മിറ്റ് സമാപിച്ചു

ദുബൈ: പ്രവാസി യുവാക്കള്‍ക്കിടയില്‍ ജീവിതമൂല്യങ്ങളും സാമ്പത്തിക അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും പുലര്‍ത്തുന്ന ജീവിത സംസ്‌കാരം വളര്‍ത്തുന്നതിനുള്ള ബോധവത്കരണശ്രമങ്ങള്‍ക്കും സാംസ്‌കാരിക, സേവനമേഖലയില്‍ സമഗ്രമായ ഇടപെടലുകള്‍ക്കുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി രണ്ടു ദിവസമായി ദുബൈയില്‍ നടന്നുവന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ജി സി സി സമ്മിറ്റ് സമാപിച്ചു.

പ്രാവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ മണ്ണിനെയും മലയാളത്തെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ക്കൊപ്പം നാട്ടില്‍ പ്രൊഫഷണല്‍, സിവില്‍ സര്‍വീസ് പഠനമേഖലയില്‍ പ്രവാസിവിദ്യാര്‍ഥികള്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനും തീരുമാനിച്ചു. തൊഴില്‍, വിദ്യാഭ്യാസം, സാംസ്‌കാരികം, സേവനം, സംസ്‌കരണം, സമ്പര്‍ക്കം, സാങ്കേതികം എന്നീ മേഖലകളില്‍ വിസ്ഡം, കള്‍ചറല്‍ കൗണ്‍സില്‍, പബ്ലിക് റിലേഷന്‍, രിസാല, ട്രെയിനിംഗ് തുടങ്ങി പ്രത്യേക ഉപസമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

സംഘടനയുടെ മുഖപത്രമായ രിസാലയെ കൂടുതല്‍ വായനക്കാരിലെത്തിക്കും. സ്മാര്‍ട്ട് സിറ്റിയുടെ തടസങ്ങള്‍ നീക്കി നിര്‍മാണമാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനെത്തെയും ഇസ്‌ലാമിക് ബേങ്ക് ആരംഭിക്കുന്നതിന് തടസമില്ലെന്ന കേരള ഹൈകോടതി വിധിയെയും സമ്മിറ്റ് സ്വാഗതം ചെയ്തു.

രണ്ടു ദിവസമായി നടന്ന സമ്മിറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സാദിഖ് സഖാഫി, ആര്‍ എസ് സി കോ ഓര്‍ഡിനേറ്റര്‍ ആര്‍ പി ഹുസൈന്‍, ഐ പി ബി ഡയറക്ടര്‍ എം മുഹമ്മ് സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജന. കണ്‍വീനര്‍ ലുഖ്മാന്‍ പാഴൂര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹ്മൂദ് സഖാഫി, കാസിം പേരാമ്പ്ര (സഊദി), മുഹമ്മദ് കുഞ്ഞ് സഖാഫി, എ കെ ഹകീം, ബശീര്‍ അഹ്മദ്, ഉസ്മാന്‍ കക്കാട്, എച്ച് നജീം, അഹ്മദ് ശറീന്‍ (യു എ ഇ), നിസാര്‍ സഖാഫി, ഹബീബ് അശ്‌റഫ്, ജമാല്‍ കുറ്റിയാടി (ഒമാന്‍), അബ്ദുല്ല വകടര (കുവൈത്ത്), ഫാറൂഖ് സഖാഫി, മഹ്ബൂബ് മാട്ടൂല്‍, നൗശാദ് അതിരുമട (ഖത്തര്‍) എന്നിവര്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.

സമാപന സംഗമം എന്‍ എം സാദിഖ് സഖാഫി ഉദ്ഘാനടനം ചെയ്തു. ഐ സി എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് മുസ്ഥഫ ദാരിമി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെ രിസാല വെബ് എഡിറ്റര്‍ അശ്‌റഫ് പ്രഖ്യാപിച്ചു. ആര്‍ പി ഹുസൈന്‍ സമീപന രേഖ അവതരിപ്പിച്ചു. എം മുഹമ്മദ് സാദിഖ്, മുസ്ഥഫ ദാരിമി വിളയൂര്‍, സി എം എ കബീര്‍ മാസ്റ്റര്‍, മുഹമ്മദ് പുല്ലാളൂര്‍, ശരീഫ് കാരശ്ശേരി, പി കെ സി മുഹമ്മദ് സഖാഫി, ഹമീദ് ഈശ്വരമംഗലം, മൊയ്തീന്‍കുട്ടി സഖാഫി പുകയൂര്‍, കുഞ്ഞിമൊയ്തു കാവപ്പുര, സുലൈമാന്‍ കന്മനം സംസാരിച്ചു. ലുഖ്മാന്‍ പാഴൂര്‍ സ്വാഗതവും റസാഖ് മാറഞ്ചേരി നന്ദിയും പറഞ്ഞു.

അബ്ദുല്ല വടകര ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനറായി അബ്ദുല്ല വടകരയെ (കുവൈത്ത്) തിരഞ്ഞെടുത്തു. ടി എ അലി അക്ബര്‍ (ജോ. കണ്‍വീനര്‍), ലുഖ്മാന്‍ പാഴൂര്‍, ജലീല്‍ വെളിമുക്ക് (സഊദി), അശ്‌റഫ് പാലക്കോട്, റസാഖ് മാറഞ്ചേരി, കാസിം പുറത്തീല്‍ (യു എ ഇ), നിസാര്‍ സഖാഫി (ഒമാന്‍), സത്താര്‍ ആലുവ (ഖത്തര്‍), അബു മുഹമ്മദ് (കുവൈത്ത്) എന്നിവര്‍ മറ്റു അംഗങ്ങള്‍. അഹ്മദ് കെ മാണിയൂര്‍, അശ്‌റഫ്, ശരീഫ് കാരശ്ശേരി എന്നിവരെ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുത്തു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.