എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗ കേസിലെ പ്രതി എന്ന് ഉപയോഗിച്ചിട്ടില്ല: വാര്‍ത്ത എഴുതിയ ആള്‍ക്ക് എന്റെ വക ഒരു സ്ലേറ്റും പെന്‍സിലും; മാധ്യമ വാര്‍ത്തക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ് വിമല്‍
എഡിറ്റര്‍
Thursday 13th July 2017 12:49pm

കോഴിക്കോട്: നടന്‍ ദിലീപിനെ കുറിച്ചുള്ള വാര്‍ത്തയില്‍ താന്‍ ഉപയോഗിക്കാത്ത പരാമര്‍ശം എഴുതിച്ചേര്‍ന്ന മാധ്യമവാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആര്‍.എസ് വിമല്‍.

ബി.പി മൊയ്തീന്‍ സേവാമന്ദിറിന് ദിലീപ് നല്‍കിയ 30 ലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ കാഞ്ചനമാല തയ്യാറാകണമെന്നായിരുന്നു ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിനിടെ വിമല്‍ പറഞ്ഞത്.


Dont Miss നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചതിന് മുസ്‌ലീം വ്യാപാരിയെ മര്‍ദ്ദിച്ച നാല് പേര്‍ അറസ്റ്റില്‍


എന്നാല്‍ ഈ വാര്‍ത്തയ്ക്ക് കൈരളി ഓണ്‍ലൈന്‍ നല്‍കിയ തലക്കെട്ട് ‘ കാഞ്ചനമാലയുടെ മൊയ്തീന്‍ സ്മാരകത്തിന് ബലാത്സംഗകേസിലെ പ്രതി ദിലീപ് നല്‍കിയ സംഭാവന വേണ്ട’ എന്നായിരുന്നു. ഇതിനെതിരെയാണ് വിമല്‍ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് പ്രസ്തു വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് വിമല്‍ പ്രതികരിച്ചത്.

പ്രിയപ്പെട്ടവരെ, ബലാത്സംഗക്കേസിലെ പ്രതി എന്നൊരു വാചകം ഞാന്‍ ഉപയോഗിച്ചിട്ടേയില്ല. മാത്രമല്ല ഈ വാര്‍ത്ത വന്ന മാധ്യമത്തോട് ഞാന്‍ സംസാരിച്ചിട്ടുമില്ല. ഇങ്ങനെ വായില്‍ തോന്നുന്നത് എഴുതി വിടുമ്പോ ഒരല്‍പ്പം ബോധത്തോടെ വേണം…ഞാനും കുറച്ചുകാലം മാധ്യമപ്രവര്‍ത്തനം ചെയ്തിരുന്നയാളാണ്…എന്തായാലും ഇതെഴുതിയ ആള്‍ക്ക് എന്റെ വക ഒരു സ്ലേറ്റും പെന്‍സിലും..- ആര്‍. എസ് വിമല്‍.

Advertisement