Categories

999 രൂപക്ക് ഷാര്‍ജ യാത്ര

കോഴിക്കോട്: കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് ബക്രീദ് പ്രമാണിച്ച് നികുതിക്ക് പുറമെ 999 രൂപക്ക് യാത്ര. എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ഷാര്‍ജ-കോഴിക്കോട് റൂട്ടിലാണ് സൗകര്യം. 186 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമായ എയര്‍ഇന്ത്യാ എക്‌സ്പ്രസ് ഈ മാസം 17 ന് പുലര്‍ച്ചെ 12.30 നാണ് കോഴിക്കോട് നിന്ന് പുറപ്പെടുക.

ഈ പ്രത്യേക വിമാനത്തിനു മാത്രമേ ഈ ആനുകൂല്യം ഉണ്ടായിരിക്കുകയുള്ളൂ. ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ ഒരു വിമാന സര്‍വീസ് കോഴിക്കോടുനിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.