Administrator
Administrator
എയര്‍ഇന്ത്യയുടെ നഷ്ടം 6994 കോടിയായി
Administrator
Thursday 1st December 2011 4:30pm

ന്യൂദല്‍ഹി: എയര്‍ഇന്ത്യയുടെ നഷ്ടം 6,994 കോടി രൂപയായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉയര്‍ന്നു. കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

175 സര്‍വീസുകളില്‍ എട്ടെണ്ണം ഇന്ധനച്ചെലവ് പോലും കണ്ടെത്തുന്നില്ല. 109 സര്‍വീസുകള്‍ ഇന്ധനച്ചെലവ് കണ്ടെത്തുന്നുണ്ടെങ്കിലും മറ്റു ചെലവുകള്‍ കണ്ടെത്തുന്നില്ലെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി.

2008-09 കാലയളവില്‍ 5548.26 കോടി രൂപയും 2009-10കാലയളവില്‍ 5552.55 കോടിയുമായിരുന്നു നഷ്ടം. 2011 ഏപ്രില്‍-െസപ്തംബര്‍ കാലയളവില്‍ എയര്‍ഇന്ത്യയുടെ 175 ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ചെലവിനുള്ള തുക പൂര്‍ണമായും തിരിച്ചുപിടിച്ചത്.

Malayalam News
Kerala News in English

Advertisement