ന്യൂദല്‍ഹി: ഇരുപത് രൂപയെങ്കിലും അവശേഷിക്കുന്ന പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ റദ്ദാക്കില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു.

Ads By Google

മൂന്ന്മാസം വരെ ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് നമ്പറുകള്‍ നിഷ്‌ക്രിയമായി പരിഗണിച്ചാണ് കണക്ഷന്‍ റദ്ദാക്കാതിരിക്കുക.

എന്നാല്‍ ഇതിന് മുന്‍പ് 20 രൂപയില്‍ താഴെയുള്ള ഉപഭോക്താക്കളുടെ കണക്ഷന്‍ റദ്ദാക്കാന്‍ മൊബൈല്‍ സേവന ദാതാവിന് കഴിയുമായിരുന്നു.

എന്നാല്‍ നിഷ്‌ക്രിയ നമ്പരുകള്‍ റദ്ദാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ ട്രായ് പുതിയ ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്.

കൂടാതെ 20 രൂപയില്‍ കുറവുള്ള ഉപഭോക്താക്കളുടെ നമ്പര്‍ റദ്ദായാല്‍  നിശ്ചിത തുക ഈടാക്കി 15 ദിവസത്തിനകം ഉപഭോക്താവിന്  പുന:സ്ഥാപിക്കാനുള്ള അവകാശവും ട്രായ് പുതിയനിയമത്തില്‍ പറയുന്നു.