Categories

കുട്ടനാട് പാക്കേജിന് 118 കോടി കൂടി

ന്യൂ­ദല്‍ഹി: കുട്ടനാട് പാക്കേജിന് 118 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചു. പാടശേഖരങ്ങളിലെ ജലസേചനത്തിനു­ള്ള രണ്ടാംഘട്ട പ്രവര്‍ത്തനത്തിനാണ് തുക. സംസ്ഥാന ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ജലസേചന പദ്ധതികള്‍ക്കായി നേരത്തേ അനുവദിച്ച 32 കോടിയ്ക്ക് പുറമേയാണ് പുതിയ തു­ക. 2008 മെയ് 8നാ­ണ് എം എ­സ് സ്വാ­മി­നാ­ഥന്‍ ക­മ്മീ­ഷന്‍ കു­ട്ട­നാ­ട് പാ­ക്കേ­ജ് കേ­ന്ദ്ര സര്‍­ക്കാ­രി­ന് സ­മര്‍­പ്പി­ച്ച­ത്. 2008 ജൂ­ലൈ 27ന് സര്‍­ക്കാര്‍ പാ­ക്കേ­ജ് അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്­തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്