മുംബൈ: ബാന്ദ്രയിലുള്ള തന്റെ സ്വപന ഭവനത്തിന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എടുത്തത് എടുത്തത് 100 കോടിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ. ഒരു വ്യക്തി എടുക്കുന്ന ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് തുകയാണിതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് ഈ വീട്ടിലേക്ക് സച്ചിന്‍ താമസം മാറിയത്. ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന സ്വകാര്യ കണ്‍സോര്‍ഷ്യം ഏതെന്ന് വ്യക്തമല്ല.

ഓരോ വര്‍ഷവും അടക്കേണ്ട പ്രീമിയം തുക നാല്‍പത് ലക്ഷമായിരിക്കും. 2007 ല്‍ 39 കോടി രൂപയ്ക്കാണ് ഇപ്പോള്‍ വീട് നില്‍ക്കുന്ന സ്ഥലം സച്ചിന്‍ വാങ്ങിയത്. ആറായിരം ചതുരശ്ര അടിയാണ് സച്ചിന്റെ വീടിന്റെ വിസ്തീര്‍ണ്ണം.

Malayalam News
Kerala News in English