Administrator
Administrator
മുല്ലപ്പെരിയാര്‍: ഒന്നരക്കോടിയുടെ ബെഡ്ഷീറ്റ് തമിഴ്‌നാട്ടില്‍ കെട്ടിക്കിടക്കുന്നു
Administrator
Saturday 24th December 2011 5:23pm
bed-sheet
ഈറോഡ്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചരക്ക് നീട്ടം തടസ്സപ്പെട്ടതോടെ തമിഴ്‌നാട്ടിലെ ചെന്നൈമലൈയിലെ ബെഡ്ഷീറ്റ് നെയ്ത്തുകാര്‍ പ്രതിസന്ധിയിലാവുന്നു. ഏകദേശം 500 കെട്ട് ബെഡ്ഷീറ്റുകളാണ് നെയ്ത്തുകാരുടെ ഷെഡില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരു കോടി രൂപയോളം വിലവരും ഇതിന്.
ബെഡ്ഷീറ്റ്, ടവല്‍സ് എന്നിവ നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രമാണ് ചെന്നിമലൈ. കേരളം, കര്‍ണാടക, ദല്‍ഹി എന്നിവിടങ്ങളിലെ വിപണിയെ മുന്നില്‍ കണ്ടാണ് ഇവിടെ പലസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
തണുപ്പുകാലമായതിനാല്‍ കേരളത്തില്‍ ബെഡ്ഷീറ്റിന് ഏറെ ഡിമാന്റുള്ള സമയമാണിത്. സാധാരണ ഈ സമയത്ത് ആഴ്ചയില്‍ രണ്ടുതവണ 50 ബെഡ്ഷീറ്റുകള്‍ വീതമുള്ള 500 കെട്ടുകള്‍ ഏറണാകുളം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലായി അയക്കാറുണ്ട്. ഈ വര്‍ഷവും നല്ല ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാല്‍ ബെഡ്ഷീറ്റ് നിര്‍മാണം പൂര്‍ത്തിയായിട്ടും ഉല്പനങ്ങള്‍ അയക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നെയ്ത്തുകാര്‍ പറയുന്നു.
ചിലര്‍ ട്രെയിന്‍മാര്‍ഗം ഉല്പനങ്ങള്‍ കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിന് ചിലവ് കൂടുതലാണെന്നതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍: ഒന്നരക്കോടിയുടെ ബെഡ്ഷീറ്റില്‍ തമിഴ്‌നാട്ടില്‍ കെട്ടിക്കിടക്കുന്നു.ഈറോഡ്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചരക്ക് നീട്ടം തടസ്സപ്പെട്ടതോടെ തമിഴ്‌നാട്ടിലെ ചെന്നൈമലൈയിലെ ബെഡ്ഷീറ്റ് നെയ്ത്തുകാര്‍ പ്രതിസന്ധിയിലാവുന്നു. ഏകദേശം 500 കെട്ട് ബെഡ്ഷീറ്റുകളാണ് നെയ്ത്തുകാരുടെ ഷെഡില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരു കോടി രൂപയോളം വിലവരും ഇതിന്.
ബെഡ്ഷീറ്റ്, ടവല്‍സ് എന്നിവ നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രമാണ് ചെന്നിമലൈ. കേരളം, കര്‍ണാടക, ദല്‍ഹി എന്നിവിടങ്ങളിലെ വിപണിയെ മുന്നില്‍ കണ്ടാണ് ഇവിടെ പലസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

തണുപ്പുകാലമായതിനാല്‍ കേരളത്തില്‍ ബെഡ്ഷീറ്റിന് ഏറെ ഡിമാന്റുള്ള സമയമാണിത്. സാധാരണ ഈ സമയത്ത് ആഴ്ചയില്‍ രണ്ടുതവണ 50 ബെഡ്ഷീറ്റുകള്‍ വീതമുള്ള 500 കെട്ടുകള്‍ ഏറണാകുളം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലായി അയക്കാറുണ്ട്. ഈ വര്‍ഷവും നല്ല ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാല്‍ ബെഡ്ഷീറ്റ് നിര്‍മാണം പൂര്‍ത്തിയായിട്ടും ഉല്പനങ്ങള്‍ അയക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നെയ്ത്തുകാര്‍ പറയുന്നു.
ചിലര്‍ ട്രെയിന്‍മാര്‍ഗം ഉല്പനങ്ങള്‍ കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിന് ചിലവ് കൂടുതലാണെന്നതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.

Malayalam news

Kerala news in English

Advertisement