എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ സുരക്ഷക്കായി ട്രെയിനില്‍ വനിതാ ആര്‍.പി.എഫ് ബറ്റാലിയന്‍ വരുന്നു
എഡിറ്റര്‍
Friday 31st January 2014 11:58pm

train11

വടകര: ട്രെയിനില്‍ സത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരളത്തില്‍ റെയില്‍വെ സുരക്ഷാ സേനയുടെ വനിതാ ബറ്റാലിയന്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ ഒരുപോലെ കൈകാര്യം ചെയ്യാനാവും വിധം എറണാകുളം ആസ്ഥാനമായി ബറ്റാലിയന്‍ സ്ഥാപിക്കാനാണ് ആര്‍.പി.എഫ് നിര്‍ദേശം. ഇതു സംബന്ധിച്ച് ആര്‍.പി.എഫിന്റെ ശുപാര്‍ശ റെയില്‍വെ ബോര്‍ഡിന്റെ പരിഗണനയിലാണ്.

പരിഗണന അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്തെ ആദ്യത്തെ വനിതാ ആര്‍.പി.എഫ് ബറ്റാലിയനാവും ഇത്. കേരളത്തില്‍ തീവണ്ടിയാത്രയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് വനിതാ ബറ്റാലിയന്‍ സ്ഥാപിക്കാന്‍ ആര്‍.പി.എഫ് ആവശ്യപ്പെട്ടത്. ഷൊര്‍ണൂരില്‍ സൗമ്യ എന്ന പെണ്‍കുട്ടി യാത്രക്കിടെ ക്രൂരമായി കൊല്ലപ്പെട്ടത് ഏറെ വിവാധമുണ്ടാക്കിയിരുന്നു.

ആള്‍ക്ഷാമം കാരണം വര്‍ഷങ്ങളായി റിക്രൂട്ട്‌മെന്റ് നടക്കാത്തതിനാല്‍ ആര്‍.പി.എഫ് തസ്തികകള്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ റിക്രൂട്ട്‌മെന്റ് നടക്കാതെ വനിതാ ബറ്റാലിയനുകളും യാഥാര്‍ഥ്യമാവുകയില്ല.

സുരക്ഷ മുന്‍നിര്‍ത്തി തിരുവനന്തപുരം ഡിവിഷനുകളില്‍ നടപ്പാക്കിയ എസ്.എം.എസ് അലര്‍ട്ട് സംവിധാനം പാലക്കാട് ഡിവിഷനുകീഴിലും നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Advertisement