2006 ലെ മുദ്രാവാക്യമാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം പുതിയ കരാര്‍ എന്നത്. പക്ഷേ 2011 ആവുമ്പോള്‍ നമ്മള്‍ കാണുന്ന ഒരവസ്ഥ മാര്‍ച്ച് മൂന്നാം തിയ്യതി മുതല്‍ നവംബര്‍ വരെ 27 തവണ മുല്ലപ്പെരിയാര്‍ പ്രദേശത്ത് ഭൂമി കുലുങ്ങി. അപ്പോ മുദ്രാവാക്യം മാറേണ്ട സാഹചര്യമുണ്ടായി. പഴയ മുദ്രാവാക്യമല്ല ഇനി പുതിയ മുദ്രാവാക്യം ഉയര്‍ത്തണമെന്നായിരുന്നു ഞാന്‍ സമരസമിതിയില്‍ പറഞ്ഞ കാര്യം.

Subscribe Us:

അത് സമരസമിതിയുടെ കുറച്ച് ചിന്തിക്കുന്ന പ്രവര്‍ത്തകരോടൊക്കെ ഇക്കാര്യം പറഞ്ഞുനോക്കി. സാധാരണ പ്രവര്‍ത്തകരോടും ഇക്കാര്യത്തില്‍ ഞാന്‍ വെയ്ക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടി എല്ലാവരെയും ബോധ്യപ്പെടുത്താന്‍ എനിയ്ക്ക് കഴിഞ്ഞില്ല. സമരസമിതിയുടെ സജീവ പ്രവര്‍ത്തകരെയും അതുപോലെ കുറച്ച് ചിന്തിക്കുന്ന പക്ഷക്കാരെയും പേഴ്‌സണലായി കണ്ട് കണ്‍വിന്‍സ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു.

പത്ര പ്രതിനിധികളോട് പോലും ഇക്കാര്യം പറയുമ്പോള്‍ വളരെ ലളിതമായിട്ടു കൂടി എല്ലാവര്‍ക്കും സംശയമാണ്. വളരെ നല്ലവരായ, സാധാരണക്കാരായ ആളുകളെ പറഞ്ഞു പഠിപ്പിക്കാനും ബുദ്ധിമുട്ടാണ്. അപ്പോള്‍ സ്വാഭാവികമായും ഞാന്‍ സമരപ്പന്തലില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്താല്‍ പോര ഇത് കുറച്ചുകൂടി ചര്‍ച്ചയ്ക്ക് വരണം എന്നൊരു നിലപാടെടുത്ത് ഇത് ചര്‍ച്ചയ്ക്ക് വിടുകയായിരുന്നു.