വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അച്ചടക്കസമിതി അധ്യക്ഷയായി റോയന സിങിനെ നിയമിച്ചു. 101 വര്‍ഷത്തെ സര്‍വകലാശാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതയെ ഈ സ്ഥാനത്ത് നിയമിക്കുന്നത്.

സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അച്ചടക്ക സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒ.എന്‍ സിംഗ് രാജിവെച്ചിരുന്നു. നേരത്തെ കാമ്പസിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.


Also Read: രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണെന്ന് സംശയമുണ്ട്; വീട്ടില്‍ പള്ളിയുണ്ടെന്നും തോന്നുന്നു; രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ സുബ്രഹമണ്യന്‍ സ്വാമി


കാമ്പസിനകത്തു പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെിയിരുന്നത്. സര്‍വകലാശാല ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏകീകൃത നിയമം വേണമെന്നും വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് കേന്ദ്രമാനവിഭവ ശേഷി മന്ത്രാലയം സര്‍വകലാശാല അധികൃതരോട് വിശദീകരണം തേടിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനാട്ടമി വകുപ്പിലെ അധ്യാപികയാണ് പുതുതായി നിയമിതയായ റോയന സിങ്.