muringoor caseതിരുവനന്തപുരം: പത്മനാഭ ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. മൂലം തിരുനാള്‍ രാമവര്‍മ്മയാണ് രാജകുടുംബത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ വിശ്വാസപരമായ ആചാരങ്ങളെ ഹനിക്കുമെന്ന് ഹരജിയില്‍ രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ബി നിലവറ. ആചാരക്രമങ്ങള്‍ക്ക് ബി നിലവറ മുഖ്യ പങ്കാണ് വഹിക്കുന്നത്. ക്ഷേത്രസ്വത്തുക്കളുടെയും പരിശോധനയുടെയും വീഡിയോ ചിത്രീകരണം ക്ഷേത്രാചാരങ്ങളുടെ ലംഘനമാണെന്നും രാജകുടുംബം പറയുന്നു.

ക്ഷേത്രത്തില്‍ അടുത്തിടെ നടത്തിയ ദേവപ്രശ്‌നത്തില്‍ ബി നിലവറ തുറന്നാല്‍ രാജ്യത്തിന് തന്നെ ആപത്തുണ്ടാകുമെന്നും അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും വിധിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.