മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് 2 പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ക്രോം, ഡെസേര്‍ട് സ്‌റ്റോം മോഡല്‍ ബുള്ളറ്റുകളാണ് പുറത്തിറക്കിയത്. ക്ലാസിക് ക്രോമിന് 1,65, 400 രൂപയും ഡെസേര്‍ട്ട് സ്‌റ്റോമിന് 1,58,200 രൂപയുമാണു മുംബൈയിലെ വില.

2009ല്‍ പുറത്തിറക്കിയ ക്ലാസിക്കിന്റെ മോടി കൂട്ടി ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളോടെയാണു രണ്ടു ബൈക്കുകളും പുറത്തിറക്കിയിരിക്കുന്നത്.

ക്രോം ടാങ്ക്, വിശാലമായ മഡ്ഗാര്‍ഡ്‌സ്, ഓവല്‍ ടൂള്‍ ബോക്‌സ് എന്നിവയാണ് പുതിയ ബൈക്കുകളുടെ പ്രധാന പ്രത്യേകതകള്‍. ക്ലാസിക് ക്രോമിന ഒരു ലിറ്ററിന് മുപ്പത് കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി നല്‍കുന്ന് വാഗ്ദാനം.

ഡസര്‍ട്ട് സ്‌ട്രോമിന് ഒരു ലിറ്റര്‍ പെട്രോളില്‍ നാല്പത് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനാവും. രണ്ട് ബൈക്കുകള്‍ക്കും ഇലക്‌ട്രോണിക്ക് ഫ്യൂവല്‍ ഇന്‍ജക്ടിങ് സിസ്റ്റം അടങ്ങിയിട്ടുണ്ട്. 500 സിസി ട്വിന്‍ സ്പാര്‍ക് എന്‍ജിനാണ് ഇരുവാഹനങ്ങള്‍ക്കും. മുംബൈയില്‍ നടന്ന ചടങ്ങിലാണ് നിര്‍മ്മാതാക്കളായ എയ്ക്കര്‍ മോട്ടോര്‍സ് പുതിയ മോഡലുകള്‍ പുറത്തിറക്കിയത്.