കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ സാക്ഷികളെ മൊഴിമാറ്റിയെന്ന കേസില്‍ കെ.എ റഊഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ 164 പ്രകാരംരഹസ്യമൊഴി നല്‍കി. ഉച്ചയോടെയാണ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൃഷ്ണകുമാറിന് മുമ്പാകെ മൊഴിനല്‍കിയത്.

സാക്ഷികളെ സ്വാധീനിച്ച് മൊഴിമാറ്റാന്‍ ശ്രമിച്ചുവെന്ന റഊഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ടൗണ്‍പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. റഊഫിനെയും കുഞ്ഞാലിക്കുട്ടിയെയും പ്രതിചേര്‍ത്തുകൊണ്ടാണ് കേസെടുത്തത്.

രഹസ്യമൊഴി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഭാഗികമായാണ് മൊഴി രേഖപ്പെടുത്തിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. ഇന്നലെയാണ് കേസില്‍ മൊഴിനല്‍കണമെന്നാവശ്യപ്പെട്ട് റഊഫിന് കോടതിയുടെ സമന്‍സ് ലഭിച്ചത്.