എഡിറ്റര്‍
എഡിറ്റര്‍
ഹൗ ഓള്‍ഡ് ആര്‍ യു
എഡിറ്റര്‍
Saturday 9th February 2013 2:44pm

കുഞ്ചാകോ ബോബനെ നായകനാക്കി പുതിയ ചിത്രം എടുക്കാന്‍ തയ്യാറെടുക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ഹൗ ഓള്‍ഡ് ആര്‍ യു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Ads By Google

നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ കുഞ്ചാക്കോയെ കൂടാതെ മൂന്ന് നായകന്മാര്‍ കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. മറ്റ് നായകന്മാരെ തീരുമാനിച്ചിട്ടില്ല. ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ചിത്രത്തിന്റെ കഥ എന്നാണ് സംവിധായകന്‍ പറയുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം സഞ്ജയ്-ബോബി തിരക്കഥ എഴുതുന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു.

പൃഥ്വിരാജിനെ നായകനാക്കി മുംബൈ പോലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് റോഷന്‍ ഇപ്പോള്‍. മുംബൈ പോലീസിന്റെ റിലീസിങ്ങിന് ശേഷം പുതിയ സിനിമയുടെ ജോലിയിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement