Administrator
Administrator
റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ അറസ്റ്റു ചെയ്ത് നീക്കി
Administrator
Thursday 8th December 2011 10:30am

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാവശ്യപ്പെട്ട് ചപ്പാത്തില്‍ നിരാഹാരം നടത്തിവന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ അറസ്റ്റു ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

എം.എല്‍.എയെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ട് ദിവസമായി സമരപ്പന്തലില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിരാഹാരം അനുഷ്ടിച്ചു വരികയായിരുന്നു. അറസ്റ്റുചെയ്യാന്‍ ബുധനാഴ്ച വൈകീട്ട് പോലീസ് സമരപ്പന്തലിലെത്തിയിരുന്നു. അറസ്റ്റ് വരിക്കാന്‍ തയാറല്ലെന്ന് റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചതോടെ നാട്ടുകാര്‍ പോലീസിനെ തടയുകയായിരുന്നു.

Malayalam News
Kerala News in English

Advertisement