Categories

ദൃശ്യത്തിലെ വേഷം ചാലഞ്ചിങ് ആയിരുന്നു: റോഷന്‍

roshan-basheer

ദൃശ്യം എന്ന ചിത്രത്തിലെ വില്ലന്‍ വേഷം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ റോഷന്‍.

എല്ലാവരും വെറുക്കുന്ന കഥാപാത്രമാണെങ്കിലും അത് ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് റോഷന്‍ പറയുന്നു.

കഥാപാത്രത്തിന്റെ സ്വഭാവവും പ്രത്യേകതയും പരമാവധി പഠിച്ച് തന്നെയാണ് അഭിനയിച്ചത്. ഇന്റര്‍വെല്‍ പഞ്ചായാണ് ചിത്രത്തില്‍ കഥാപാത്രം എത്തുന്നത്.

എന്റെ വരവാണ് യഥാര്‍ത്ഥത്തില്‍ കഥയുടെ ടേണിങ് പോയിന്റ്. അതുകൊണ്ടുതന്നെ എന്റെ പെര്‍ഫോമന്‍സ് അനുസരിച്ചായിരിക്കും മുമ്പോട്ടുള്ള പോക്കും മറ്റുള്ളവരുടെ പ്രതികരണവും എല്ലാം ഉണ്ടാവുകയെന്നും ജിത്തു സാര്‍ പറഞ്ഞിരുന്നു.

ആ കഥാപാത്രത്തോട് എത്രത്തോളും വെറുപ്പ് കൂടുന്നുവോ അത് ചിത്രത്തെ അത്രമാത്രം വിജയത്തിലേക്ക് നയിക്കുമെന്നറിയാമായിരുന്നു.

അതുകൊണ്ട് തന്നെ പരമാവധി സൂക്ഷിച്ചും പെര്‍ഫക്ഷന്‍ കൊടുത്തും കൊണ്ടും തന്നെ ചെയ്യാന്‍ ശ്രമിച്ചിരുന്നു- റോഷന്‍ പറയുന്നു.

മകളെ രക്ഷിക്കണമെന്ന് പറയുന്ന മീന ചേച്ചിയുടെ കഥാപാത്രത്തോട് അമ്മയായാലും മതിയെന്നു പറയുന്ന രംഗമുണ്ട്. അതൊക്കെ അഭിനയിക്കുമ്പോള്‍ വിഷമമായിരുന്നു.

വളരെ സീനിയറായ മീനച്ചേച്ചിയോട് അങ്ങനെ സംസാരിക്കുകയെന്ന് പറഞ്ഞാല്‍ സത്യത്തില്‍ ചമ്മലായിരുന്നു. പക്ഷേ, എന്നെ പ്രോത്സാഹിപ്പിച്ച് കഥാപാത്രത്തെ കൂടുതല്‍ ഭംഗിയാക്കാന്‍ അവര്‍ ഏറെ സഹായിച്ചെന്നും റോഷന്‍ പറയുന്നു.

Tagged with: