റൂര്‍ക്കേല: ഒറിസയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റില്‍ വാതകച്ചോര്‍ച്ച. ബോധക്ഷയമുണ്ടായ മൂന്ന് ഉദ്യോഗസ്ഥരടക്കം എട്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറരക്കാണ് വാതകച്ചോര്‍ച്ചയുണ്ടായത്.