Categories

Headlines

റൂണിയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍; ഷാക്തറിനെ തകര്‍ത്ത് ബാര്‍സ

സ്റ്റാംഫോര്‍ഡ് ബ്രിഡിജ്: യൂവേഫാ ചാമ്പ്യന്‍സ് ലീഗിന്റെ ആവേശകരമായ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ തകര്‍ത്തു. സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി നേടിയ ഏകഗോളിനാണ് ചുവന്ന കുപ്പായക്കാര്‍ വിജയിച്ചത്.

മാഞ്ചസ്റ്ററിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിതുടങ്ങിയത്. ആദ്യപകുതിയുടെ ഇരുപത്തിനാലാം മിനുറ്റിലായിരുന്നു റൂണിയുടെ ഗോള്‍ വന്നത്. റെയ്ന്‍ ഗിഗ്ഗ്‌സിന്റെ മികച്ച ഒരുപാസില്‍ നിന്നായിരുന്നു റൂണി ടീമിനായി ഗോള്‍ കണ്ടെത്തിയത്. സെമിയില്‍ ഇന്റര്‍മിലാനെയോ ഷാല്‍ക്കെയോ ആയിരിക്കും മാഞ്ചസ്റ്റര്‍ നേരിടുക.

ടീമിന് സമനില നേടാനായി ദിദിയര്‍ ദ്രോഗ്ബയെയും ഫെര്‍ണാണ്ടോ ടോറസിനേയും ചെല്‍സി കോച്ച് ആന്‍സലോട്ടി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. റെക്കോര്‍ഡ് തുകയ്ക്ക് ചെല്‍സിയിലെത്തിയിട്ടും തന്റെ ഫോമിനടുത്തെത്താന്‍ പോലും കഴിയാത്തത് ടോറസിനേയും ആരാധകരേയും ഒരുപോലെ വിഷമിപ്പിച്ചിട്ടുണ്ട്.

ഗോള്‍കീപ്പര്‍ വാന്‍ഡെന്‍ സാറിന്റെ ബാറിനുതാഴെയുള്ള പ്രകടനവും യുണൈറ്റഡിന്റെ രക്ഷയ്‌ക്കെത്തി. ടോറസിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ രക്ഷപ്പെടുത്തിയത് സ്റ്റേഡിയം ആരവങ്ങളോടെയാണ് സ്വീകരിച്ചത്.

അഞ്ച് ഗോളിന്റെ കരുത്തില്‍ ബാര്‍സ
ദുര്‍ബ്ബലരായ ഷാക്തറിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് നിഷ്പ്രഭമാക്കിയാണ് ബാര്‍സ സെമിയിലേക്ക് യോഗ്യത നേടിയത്. ആന്‍േ്രഡ ഇനിയേസ്റ്റ, ആല്‍വിസ്, സാവി, പീകെ,സിയോദു കെയ്റ്റ എന്നിവരായിരുന്നു ബാര്‍ലസലോണയ്ക്കായി ഗോളുകള്‍ കണ്ടെത്തിയത്.

ലേണല്‍ മെസിയുടെ മികച്ച പ്രകടനം കാണാനായിരുന്നു കാണികളധികവും ഇരച്ചെത്തിയത്. എന്നാല്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍നേടാന്‍ മെസ്സിക്കായില്ല. സെമിയില്‍ ബാര്‍സ റയല്‍ മാഡ്രിഡിനോട് ഏറ്റുമുട്ടനാണ് സാധ്യത.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്