Categories

റൂണിയുടെ ഗോളുകള്‍ക്ക് മഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

ബുച്ചാറസ്റ്റ്: ചാമ്പ്യന്‍സ് ലീഗ് ഫൂട്‌ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മഞ്ചസ്റ്റര്‍ യുണൈറ്റിഡിന് ജയം. റുമാനിയന്‍ ടീം ഒട്ടേലുല്‍ ഗലാറ്റിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ വിജയം. ഗ്രൂപ്പ് സിയില്‍ ആദ്യ രണ്ട് മത്സരവും സമനില വഴങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം പകുതിയില്‍ വെയ്ന്‍ റൂണി പെനാല്‍ട്ടിയിലൂടെ നേടിയ രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്.

64ാം മിനിറ്റിലാണ് റൂണി ആദ്യ ഗോള്‍ നേടിയത്. ഗലാട്ടി ക്യാപ്റ്റന്‍ സെര്‍ജ്യു കോസ്റ്റിന്‍ പന്ത് കൈകൊണ്ട് തട്ടിയതിന് അനുവദിച്ച പെനാല്‍ട്ടി റൂണി വലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ ക്യാപ്റ്റന്‍ നെമാന്യ വിദിച്ച് ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. പിന്നാലെ ഗലാട്ടി താരം മിലാന്‍ പെരന്‍ജെയും ചുവപ്പ് കാര്‍ഡ് പുറത്ത് പോയി.

പെനാല്‍ട്ടിയിലൂടെ റൂണി തന്നെയാണ് മാഞ്ചസ്റ്ററിന്റെ രണ്ടാം ഗോളും നേടിയത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബാസലിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തയ ബെന്‍ഫിക്കയാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.