ലണ്ടന്‍: പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയെ കാണുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക. റൂണി കൂടുതല്‍ സൂന്ദരനായെന്ന് തോന്നിയാല്‍ അത് തെറ്റാകാന്‍ ഇടിയില്ല. മുടി കൃത്രിമമായി വെച്ചുപിടിപ്പിച്ചാണ് ഇഷ്ടന്‍ തന്റെ ഗ്ലാമര്‍ കൂട്ടിയിരിക്കുന്നത്.

കുറേക്കാലമായി റൂണി കഷണ്ടിയുമായി നടക്കുകയായിരുന്നു. കൂട്ടുകാരടക്കമുള്ളവര്‍ കളിയാക്കിയിട്ടും റൂണിക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ കഷണ്ടി മാറ്റാന്‍ തന്നെ താരം തീരുമാനിക്കുകയായിരുന്നു. മുടി വെച്ചുപിടിപ്പിച്ച വിവരം റൂണി ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

ഏതാണ് 30000 യൂറോയാണ് പുതിയ മുടി വെച്ചുപിടിപ്പിക്കാനായി റൂണിക്ക് ചിലവായത്. എന്നാല്‍ കളിയിലൂടെയും പരസ്യത്തിലൂടെയും കോടികള്‍ കൊയ്യുന്ന റൂണിക്ക് ഇതൊന്നും ഒരു ചിലവേയല്ല എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മുടി മാറ്റിയത് പ്രകടനത്തില്‍ പ്രതിഫലിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.