അല്‍ ഐന്‍ (യു.എ.ഇ.): ഷൂട്ടിങ്ങിലെ ഡബിള്‍സ് ട്രാപ്പ് വിഭാഗത്തില്‍ ലോക ഒന്നാംനമ്പറുകാരനായ ഇന്ത്യയുടെ റോഞ്ജന്‍ സോധി ലോകകപ്പ് കിരീടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന മത്സരത്തിലും ചാമ്പ്യനായ പഞ്ചാബ് ഷൂട്ടര്‍ ഇതോടെ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ഇന്ത്യന്‍താരമെന്ന് ബഹുമതിയും സ്വന്തമാക്കി.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫൈനലില്‍ ചൈനയുടെ ഹു ബിന്‍യുവാനെയാണ് സോധി കീഴടക്കിയത്. ഫൈനലില്‍ ടൈബ്രേക്കറിനൊടുവിലാണ സോധി വിജയിച്ചത്. 200ല്‍ സോധി 187 പോയന്റ് നേടി. യോഗ്യതാറൗണ്ടില്‍ ബിന്‍യുവാന് പിന്നിലായിപ്പോയ ഇന്ത്യന്‍ ഷൂട്ടര്‍ പക്ഷെ ഫെനലില്‍ അവസരത്തിനൊത്തുയരുകയായിരുന്നു.

Subscribe Us:

തുടര്‍ച്ചയായ അഞ്ചാം തവണയാണ് സോധി ലോകകപ്പ് ഫൈനല്‍സിലേക്ക് യോഗ്യത നേടുന്നത്. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കിയ സോധി ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് നേരത്തെ യോഗ്യത ഉറപ്പാക്കിയുട്ടുണ്ട്.