എഡിറ്റര്‍
എഡിറ്റര്‍
ഒബാമയ്ക്ക് പിന്തുണയുമായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
എഡിറ്റര്‍
Tuesday 6th November 2012 11:02am

അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയ്ക്ക് സ്റ്റാര്‍ സ്‌െ്രെടക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്തുണ. ഒബാമയുടെ ആശയ വിനിമയ ശേഷിയെ വാനോളം പുകഴ്ത്തിയ പോര്‍ച്ചുഗീസുകാരനായ ഈ താരം സത്യസന്ധനായ വ്യക്തിയെന്ന വിശേഷണവും ഒബാമയ്ക്ക് നല്‍കി. ബറാക്ക് ഒബാമയെ നേരിട്ട് കാണാനുള്ള ആഗ്രഹവും താരം മറച്ചുവെച്ചില്ല.

റയല്‍ മാഡ്രിഡിന് വേണ്ടി ഈ സീസണില്‍ 12 കളികളില്‍ നിന്ന് 16 ഗോളുകള്‍ സ്വന്തമാക്കിയ ശേഷം സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡൊ ഒബാമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയും ഒബാമയെ പിന്തുണച്ചിരുന്നു.

Ads By Google

സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള അവസാനവട്ട സംവാദം കണ്ടു. താന്‍ വോട്ട് ചെയ്യുകയാണെങ്കില്‍ അത് ഒബാമയ്ക്കായിരിക്കുമെന്നാണ് റൂണി ട്വിറ്ററിലൂടെ പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്ന്‍ റൂണിയും മാത്രമല്ല ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കായിക താരങ്ങള്‍. ബെയ്‌സ്‌ബോള്‍ ഇതിഹാസങ്ങളായ വില്ലീ മെയ്‌സും ഹാങ്ക് ആരൊണും, ബാസ്‌ക്കറ്റ് ബോള്‍ താരം കാര്‍മെലൊ ആന്റണി, മാര്‍ക്കസ് കോള്‍സ്റ്റണ്‍ തുടങ്ങിയ താരങ്ങളെല്ലാം നേരത്തെ തന്നെ ഒബാമയ്ക്ക് പിനതുണയുമായി രംഗത്തെത്തിയിരുന്നു.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ഫ് താരം ജാക്ക് നിക്‌ളോസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയെയാണ് പിന്താങ്ങുന്നത്. റിക്കി ഫൗളര്‍, ജിം കൊറിയര്‍, ജോണ്‍ എല്‍വെ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പിന്തുണയും റോംനിയ്ക്കുണ്ട്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രമുഖരുടെ പിന്തുണയിലൂടെ ഇപ്രാവശ്യം വോട്ടുകള്‍ മാറിമറിയാനുള്ള സാധ്യതകള്‍ കുറവാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Advertisement