സാവോപോളോ: ബ്രസീലിയന്‍ മുന്‍ മുന്നേറ്റതാരം റോണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. സാവോ പോളോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താരം ബൂട്ടഴിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

പരിക്കാണ് ഫുട്‌ബോളില്‍ തുടരാനുള്ള തീരുമാനത്തെ തകിടംമറിച്ചതെന്ന് റൊണാള്‍ഡോ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി പരിക്കുമുലം ബുദ്ധിമുട്ടുകയാണെന്നും വിരമിക്കാനുള്ള സമയമായെന്ന് തോന്നിയതിനാലാണ് വിരമിക്കുന്നതെന്നും മുപ്പത്തിനാലുകാരന്‍ വ്യക്തമാക്കി.

ബ്രസീല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മികച്ച പ്രകടനങ്ങളുടേയും വിവാദങ്ങളുടേയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് റോണോ. റോണോയുടെ പ്രകടനമാണ് 2002 ലോകകപ്പ് ബ്രസീലിന് നേടിക്കൊടുത്തത്.

പി.എസ്.വി ഐന്തോവന്‍, ബാര്‍സലോണ, ഇന്റര്‍മിലാന്‍, റിയല്‍ മാഡ്രിഡ്, എ.സി മിലാന്‍ എന്നീ ക്ലബ്ബുകള്‍ക്കായും റോണാള്‍ഡോ ബൂട്ടുകെട്ടി.