എഡിറ്റര്‍
എഡിറ്റര്‍
ജര്‍മ്മനിയും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍ കയറി
എഡിറ്റര്‍
Monday 18th June 2012 9:15am

(യുക്രെയ്ന്‍) : ഹോളണ്ടിനെയും ഡെന്മാര്‍ക്കിനെയും സമ്മര്‍ദ്ദത്തിലാക്കി മരണഗ്രൂപ്പില്‍നിന്ന് ജര്‍മനിയും പോര്‍ചുഗലും യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ജര്‍മനി 2-1ന് ഡെന്മാര്‍ക്കിനെയും പോര്‍ചുഗല്‍ ഇതേ സ്‌കോറിന് ഹോളണ്ടിനെയും കീഴടക്കി.

ഹോളണ്ടിനെതിരെ രണ്ടുഗോളുകളുമായി പോര്‍ചുഗലിനെ വിജയത്തിലേക്കു നയിച്ചതു ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു. റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട് ഹോളണ്ടിന്റെ മറുപടി ഗോളിനുടമയായി. ഇടവേളയില്‍ 1-1 സമനിലയായിരുന്നു.

ജയമോ സമനിലയോ കൊണ്ട് ക്വാര്‍ട്ടറിലെത്താമെന്ന നിലയില്‍ ഇറങ്ങിയ ജര്‍മനിക്കായി ലൂക്കാസ് പൊഡോള്‍സ്‌കിയും ഡിഫന്‍ഡര്‍ ലാര്‍സ് ബെന്‍ഡറും ഗോളുകള്‍ നേടി. ഡെന്മാര്‍ക്കിന്റെ ഗോള്‍ മൈക്കല്‍ ക്രോണ്‍ ഡെലിയുടേതായിരുന്നു.

. 28-ാം മിനിറ്റില്‍ പോര്‍ചുഗലിന്റെ മറുപടി. ജോ പെരേരയില്‍നിന്നു നാനിക്കു കിട്ടിയ പന്ത് റൊണാള്‍ഡോയ്ക്ക്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ ഷോട്ട് വലയില്‍. യൂറോ 2012ല്‍ ക്രിസ്റ്റിയാനോയുടെ ആദ്യഗോള്‍.

72-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോള്‍. ഡച്ച് പ്രതിരോധം പൊളിച്ചു കിട്ടിയ പന്ത് മധ്യനിരയ്ക്കു കൈമാറിയ ശേഷം വലതുവിങ്ങിലൂടെ ഗോള്‍മുഖത്തേക്കു ക്രിസ്റ്റിയാനോ ഓടിക്കയറുമ്പോള്‍, വലതുവിങ്ങിലൂടെ നാനി പന്തുമായി ഒപ്പം കയറി വന്നു. നാനിയുടെ ക്രോസ് ക്രിസ്റ്റിയാനോയുടെ കാലില്‍.
പോര്‍ചുഗല്‍ മുന്നില്‍ (2-1). ഹോളണ്ട് ഗോളി സ്റ്റ്ക്‌ലെന്‍ബര്‍ഗിന്റെ ഒരു ഡസന്‍ രക്ഷപ്പെടുത്തലുകള്‍ വലിയൊരു നാണക്കേടില്‍നിന്നു ഹോളണ്ടിനെ രക്ഷിച്ചു എന്നും പറയാം.

Advertisement