എഡിറ്റര്‍
എഡിറ്റര്‍
മികച്ച ഫുട്‌ബോളര്‍; മെസ്സിക്ക് പിന്തുണയുമായി റൊണാള്‍ഡോ
എഡിറ്റര്‍
Tuesday 6th November 2012 1:57pm

റിയോ ഡി ജനീറോ: ഫിഫ ബാലണ്‍ ഡി ഓര്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ട ലയണല്‍ മെസ്സിക്ക് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ പിന്തുണ.

മൂന്ന് തവണ ഫിഫ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡോയുടെ വോട്ട് മെസ്സിക്കാണത്രേ.

Ads By Google

റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാളും ഒരു പടി മുന്നില്‍ നില്‍ക്കുന്ന താരമാണ് മെസ്സി എന്നാണ് റൊണാള്‍ഡോ പറയുന്നത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ടെക്‌നിക്കുകള്‍ വളരെ മനോഹരമാണെന്നും കഴിവുള്ള താരമാണ് ക്രിസ്റ്റിയാനോയെന്നും പറയുന്നുണ്ടെങ്കിലും റൊണാള്‍ഡോയുടെ ചായ്‌വ് മെസ്സിയോട് തന്നെയാണ്.

മികച്ച കോച്ചിനായുള്ള തന്റെ വോട്ട് റയല്‍ മാഡ്രിഡ് കോച്ച് ജോസ് മൊറീഞ്ഞോയ്ക്കാണെന്നും റൊണാള്‍ഡോ പറയുന്നു. 25 താരങ്ങളെ അദ്ദേഹം വളരെ എളുപ്പത്തില്‍ പരിശീലിപ്പിക്കുന്നുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു.
ജനുവരി 7 നാണ് ഈ വര്‍ഷത്തെ ഫുട്‌ബോള്‍ രാജാക്കന്മാരെ പ്രഖ്യാപിക്കുക.

Advertisement