എഡിറ്റര്‍
എഡിറ്റര്‍
യു.എസില്‍ ഒബാമയുടെ എതിരാളി റോംനി തന്നെ
എഡിറ്റര്‍
Wednesday 30th May 2012 1:18pm

വാഷിങ്ടണ്‍ : യു. എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയുടെ എതിരാളി മീറ്റ് റോംനിയെന്ന് തീര്‍ച്ചയായി. ടെക്‌സാസ് പ്രൈമറിയില്‍ ജയിച്ചുകൊണ്ടാണ് റോംനി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യത നേടിയത്.

‘ എന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ലോകമെമ്പാടുമുള്ള അമേരിക്കക്കാര്‍ പിന്തുണ നല്‍കിയതില്‍ ഞാന്‍ സന്തോഷവാനാണ്. 2010 തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്.’ റോംനി പറഞ്ഞു.

ഇതിനു മുന്‍പ് 2008 ലായിരുന്നു റോംനി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അന്ന് ജോണ്‍ മെക്കയ്‌നോട് പരാജയപ്പെട്ട റോംനിക്ക് അവസരം നഷ്ടമാകുകയായിരുന്നു.
മുന്‍ മസാച്ചുസെറ്റ്‌സ് ഗവര്‍ണ്ണറായിരുന്നു റോംനി. കാല്‍നൂറ്റാണ്ടിനിടയ്ക്ക് മസാച്ചുസെറ്റ്‌സില്‍ നിന്ന് പ്രസിഡന്റ്് സ്ഥനാര്‍ത്ഥിയാകുന്ന മൂന്നാമത്തെയാളാണ് മീറ്റ് റോംനി.

ജൂണില്‍ തുടങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ റോംനിക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍തൂക്കം.
ആഗസ്റ്റില്‍ ഫ്‌ളോറിഡയിലെ താമ്പയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സമ്മേളനത്തില്‍ വെച്ചാണ് റോംനിയെ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക. നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

Advertisement