റോം: സെന്റ് പീറ്റേര്‍സ് ആന്റ് സെന്റ്‌പോള്‍ യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാള്‍ ജനുവരി 30ന് ആഘോഷിച്ചു. പെരുന്നാളിന്റെ ഭാഗമായി ഇടവക മെത്രാന്‍ ഡോ.കുര്യാക്കോസ് മാര്‍തേയോ ഫിലീപ്പോസ് മെത്രാപോലീത്തയ്ക്ക് സ്വീകരണം നല്‍കി.

വിശുദ്ധകൂര്‍ബാനയ്ക്കുശേഷം പിതാവ് പെരുന്നാള്‍ സന്ദേശം വായിച്ചു. മധു പാലുത്താനത്തിന്റെ വകയായുള്ള പാച്ചോര്‍ നേര്‍ച്ചയും നടന്നു. റവ.ഫാദര്‍ അജി ജോര്‍ജ്, റവ.ഫാദര്‍ സെബാസ്റ്റ്യന്‍, ഷെറിന്‍സൂറിയ (സ്വീഡന്‍) എന്നിവര്‍ക്ക് പുറമേ റോമിലെ വിവിധ ഭാഗങ്ങളില്ഡ നിന്നുള്ള നിരവധി വിശ്വാസികളും പെരുന്നാളില്‍ പങ്കെടുത്തു.