റോം: ഇറ്റലിയില്‍ റോമാ സാമ്രാജ്യ ഭരണകാലത്ത് ഉപയോഗിച്ചതെന്ന് കരുതുന്ന കപ്പല്‍ കണ്ടെത്തി. ഏതാണ്ട് രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഒരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 

Ads By Google

ലിഗ്വിര പ്രവിശ്യയിലെ ജനൊയയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശത്തുനിന്നാണ് കപ്പല്‍ കണ്ടെത്തിയത്. ചരക്കുകപ്പലിന്റേതാണ് അവശിഷ്ടങ്ങളെന്നാണ് ഗവേഷകരുടെ നിഗമനം.

കപ്പല്‍ കണ്ട കടലോര പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗവേഷകര്‍ കടലില്‍ പരിശോധന നടത്തുകയായിരുന്നു. ചെളിയില്‍ അടിഞ്ഞുപോയ നിലയിലായിരുന്നു കപ്പല്‍. കപ്പലില്‍ മണ്‍കുടങ്ങളും പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

റോമന്‍ ഭരണകാലത്തെ വാണിജ്യബന്ധങ്ങളും വ്യാപാരഘടനയും സംബന്ധിച്ച പഠനങ്ങള്‍ക്ക് കപ്പലിന്റെ കണ്ടെത്തല്‍ വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.