ജനീവ: ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് അതിന്റെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്നു. പൂര്‍ണമായുള്ള ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

ജനീവ മോട്ടോര്‍ പ്രദര്‍ശനത്തില്‍ പുതിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് ശ്രമമെന്ന് കമ്പനി അറിയിച്ചു. ആഡംബരം നിലനിര്‍ത്തി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ കാറായിരിക്കും പുറത്തിറക്കുകയെന്ന് റോള്‍സ്‌റോയ്‌സ് സി.ഇ.ഒ ടോസ്റ്റണ്‍ മുള്ളര്‍ അറിയിച്ചു.

102 EX എന്നായിരിക്കും ഇലക്ട്രിക് കാറിന്റെ പേര്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റോള്‍സ്‌റോയ്‌സ് വിസമ്മതിച്ചിട്ടുണ്ട്. വടക്കന്‍ അമേരിക്ക, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലായിരിക്കും ഇലക്ട്രിക് കാര്‍ ആദ്യം വില്‍പ്പനക്കെത്തുക.