ആദ്യകാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തെ താരറാണിയായിരുന്നു റോജ. രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ മുന്‍നിര താരങ്ങളുടേയെല്ലാം നായികയായി അഭിനയിച്ച റോജ സിനിമയെ ഉപേക്ഷിച്ചിട്ട് കുറച്ചുകാലമായി. ഇടയ്ക്ക് കാവലന്‍ എന്ന ചിത്രത്തില്‍ വിജയ് യുടെ അമ്മയായി പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ പൂര്‍ണമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ശക്തമായ ഒരു തിരിച്ചുവരവ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റോജയിപ്പോള്‍ .

വേട്ടയാട് എന്ന ചിത്രത്തില്‍ ഒരു ‘ കൂത്ത്’ നമ്പറുമായാണ് റോജയുടെ തിരിച്ചുവരവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയ് നായകനായ നെഞ്ചിലിലെ എന്ന ചിത്രത്തില്‍ റോജ ഐറ്റം നമ്പര്‍ ചെയ്തിരുന്നു.

പക്ഷെ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ ചിത്രത്തിലെ നൃത്തമെന്ന് വേട്ടയാടിന്റെ സംവിധായകന്‍ വിജയ്ബാലന്‍ പറയുന്നു. തഞ്ചൈ സെല്‍വിയുടെ ഗാനരംഗത്ത് തമിഴ്‌നടനും സംവിധായകനുമായ പാണ്ഡ്യരാജനുമൊത്താണ് റോജ നൃത്തം ചെയ്യുക. ഭരതനാണ് ഗാനം രചിച്ചിരിക്കുന്നത്. വന്‍തുക പ്രതിഫലമാണ് റോജ ഈ നൃത്തരംഗത്തിനായി വാങ്ങിയതെന്നാണ് കേള്‍ക്കുന്നത്. ചാനലില്‍ റോജയുടെ പഴയകാല നൃത്തരംഗം കണ്ടശേഷമാണ് സംവിധായകന്‍ റോജയെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്.

Malayalam news

Kerala news in English