Categories

ഹരിയാന പീഡനം; യുവതിയുടെ അന്നനാളം കാണാനില്ല; മാറിടവും ഛേദിക്കപ്പെട്ട നിലയില്‍; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

 

റോത്തക്: ഹരിയാനയിലെ റോത്തകില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. നിര്‍ഭയ മോഡലില്‍ ക്രൂരതയ്ക്കിരയായാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഏഴ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയാണ് യുവതിയെ കൊലപ്പെടുത്തിയിരുന്നത്.


Also read ‘പടച്ചോനേ ഇങ്ങള് കാത്തോളീന്ന് പറഞ്ഞ് ഞാനൊരു എഴുത്തായിരുന്നു.’ പരീക്ഷ പേപ്പര്‍ നോക്കിയ അധ്യാപകരെ പൊട്ടിച്ചിരിപ്പിച്ച ആ ഉത്തരം വന്ന കഥ സുരഭി പറയുന്നു


യുവതിയെ തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി പ്രതികള്‍ തലയിലൂടെ വാഹനം കയറ്റിയിറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതിയുടെ സ്വകാര്യ ഭാഗത്ത് കമ്പി കയറ്റുകയും ചെയ്തിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ അന്നനാളം കാണാനില്ലായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. മാറിടം കടിച്ചെടുത്ത നിലയിലാണ്. മുഖവും നാവും ചെവിയും പുര്‍ണ്ണമായും തകര്‍ന്ന് യുവതിയെ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു കണ്ടെത്തിയത്.

യുവതിയുടെ വയറ്റില്‍ നിന്നും മയക്കുമരുന്ന് നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഹരിയാന പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ടുള്ള അടിയേറ്റ് തലയോട് പൊട്ടിയിരിക്കുകയാണ്. തലയിലേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. റോത്തകിലെ തെരുവില്‍ നിന്നും വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. നായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.


Dont miss ‘ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറവ് കേരളത്തില്‍’; ഭരണത്തില്‍ കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ദളിതരുടെ സുരക്ഷ ഗൗരവത്തോടെ കാണുന്നുവെന്നും കേന്ദ്രമന്ത്രി


മകളുടെ കൊലപാതകത്തില്‍ സുമിത് എന്നയാളെ സംശയമുണ്ടെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിവാഹാഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ മകളെ ശല്യം ചെയ്തിരുന്നതായാണ് മാതാപിതാക്കള്‍ പറയുന്നത്.

വിവാഹമോചിതയായ 23കാരിയാണ് ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരിച്ചത്. സോണിപത്തില്‍ നിന്ന് മെയ് 9ന് യുവതിയെ ഏഴംഗ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ക്രൂരമായ ബലാത്സംഗവും തുടര്‍ന്ന് കൊലപാതകവുമാണ് നടന്നതെന്ന് യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. എസ്.കെ ദത്തേര്‍വാള്‍ പറഞ്ഞു.

Tagged with: