ഹരിയാന: ഗുര്‍മീത് റാംറഹീമിന്റെ വിധി പ്രഖ്യാപനം ഇന്നായിരിക്കെ സംഘര്‍ഷമുണ്ടാക്കുന്നവരെ വെടിവെക്കുമെന്ന് പൊലീസ് കമ്മീഷണര്‍. പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പു നല്‍കും. എന്നിട്ടും കാര്യമില്ല എന്നു കാണുകയാണെങ്കില്‍ അവര്‍ വെടിയുണ്ടകള്‍ നേരിടേണ്ടിവരും റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

പ്രശ്‌നുമുണ്ടായാല്‍ ഒരു മണിക്കൂറിനകം എത്താന്‍ വിധത്തില്‍ സൈന്യത്തെ സജ്ജീകരിച്ചിട്ടുണ്ടെന്ന് റോഹ്തക് ജില്ലാ കളക്ടര്‍ അതുല്‍ കുമാര്‍ പറഞ്ഞു. സംഘര്‍ഷ സാഹചര്യങ്ങളില്‍ ബലംപ്രയോഗം നടത്താനും ആയുധം ഉപയോഗിക്കാനും ഹരിയാന-പഞ്ചാബ് ഹൈക്കോടതികളുടെ നിര്‍ദേശമുണ്ടെന്നും അതുല്‍ കുമാര്‍ പറഞ്ഞു.


Read more:  ഭക്തിഗാനം മുടങ്ങരുത്; മോഷണം പോയ ലൗഡ്‌സ്പീക്കറിന് പകരം പുത്തന്‍ ലൗഡ്‌സ്പീക്കര്‍ ക്ഷേത്രകമ്മിറ്റിക്ക് സമ്മാനിച്ച് മുസ്‌ലീം പുരോഹിതന്‍


ശിക്ഷ പ്രഖ്യാപിക്കുന്ന സുനാരിയ ജയിലിന് സമീപം ‘ഷൂട്ട് അറ്റ് സൈറ്റ്’ ഓര്‍ഡറാണ് നല്‍കിയിരിക്കുന്നതെന്നും മാധ്യമങ്ങള്‍ക്കടക്കം ശ്രദ്ധിക്കണമെന്നും ഐ.ജി പറഞ്ഞു.

ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഹരിയാനയിലും പഞ്ചാബിലും ദല്‍ഹിലുമുണ്ടായ അക്രമണ സംഭവങ്ങളില്‍ 38 പേരാണ് മരിച്ചത്. 250 ലെറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.