എഡിറ്റര്‍
എഡിറ്റര്‍
രോഹിത് വെമുലയുടെ ദളിത് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആന്ധ്ര സര്‍ക്കാര്‍; ജാതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രാധിക വെമുലയ്ക്ക് നോട്ടീസ്
എഡിറ്റര്‍
Tuesday 14th February 2017 8:27am

radhika

 


രോഹിതിന്റെ കുടുംബം ദളിതല്ല വധേര (ഒ.ബി.സി) വിഭാഗത്തില്‍പ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ആന്ധ്ര സര്‍ക്കാര്‍ കുടുംബത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.


ഹൈദരാബാദ്:  ദളിത് ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ 15 ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍ രോഹിത് വെമുലയുടെയും കുടുംബത്തിന്റെയും ദളിത് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുമെന്ന് ചൂണ്ടിക്കാണിച്ച് രാധിക വെമുലയ്ക്ക് ഗുണ്ടൂര്‍ ജില്ലാ കളക്ടറുടെ നോട്ടീസ്.

രോഹിതിന്റെ കുടുംബം ദളിതല്ല വധേര (ഒ.ബി.സി) വിഭാഗത്തില്‍പ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ആന്ധ്ര സര്‍ക്കാര്‍ കുടുംബത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഡി.എല്‍.എസ്.സി (ഡിസ്ട്രിക്ട് ലെവല്‍ സ്‌ക്രൂട്ടിനി കമ്മിറ്റി) അന്വേഷണ പ്രകാരം നടത്തിയ അന്വേഷണത്തില്‍ രോഹിത് വെമുലയുടെ കുടുംബം ദളിതല്ലെന്ന് വ്യക്തമായെന്നും കുടുംബത്തിന്റെ പക്കലുള്ള എസ്.സി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഗുണ്ടൂര്‍ ജില്ലാ കളക്ടര്‍ കാന്തിലാല്‍ ദാണ്ഡെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.


Read more: പ്രണയ ദിനത്തില്‍ ഒരുമിച്ച് കണ്ടാല്‍ കമിതാക്കളെ പിടിച്ച് കല്ല്യാണം കഴിപ്പിക്കുമെന്ന് ബജ്‌റംഗദള്‍


സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന്റെ ഭാഗമായാണ് രാധിക വെമുലയ്ക്ക് നോട്ടീസ് അയച്ചതെന്നും 15 ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ രോഹിതിന്റെ കുടുംബത്തെ ദളിതല്ലെന്ന് പ്രഖ്യാപിക്കുമെന്നും ദാണ്ഡെ പറഞ്ഞു.

അഭിഭാഷകരുമായി സംസാരിച്ച ശേഷം നോട്ടീസിന് മറുപടി നല്‍കുമെന്ന് രോഹിതിന്റെ സഹോദരന്‍ രാജവെമുല ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

Advertisement