എഡിറ്റര്‍
എഡിറ്റര്‍
രോഹിത്ത് ശര്‍മ്മ; ഐ.പി.എല്ലിനൊപ്പം വളര്‍ന്ന പ്രതിഭയുടെ വിവിധ സീസണുകളിലൂടെ
എഡിറ്റര്‍
Tuesday 16th May 2017 2:23pm


ഐ.പി.എല്‍ പത്താം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയായി. കുട്ടി ക്രിക്കറ്റിന്റെ പത്ത് വര്‍ഷങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ടൂര്‍ണ്ണമെന്റിലൂടെ ലഭിച്ചിരിക്കുന്നത് നിരവധി താരങ്ങളെയാണെന്ന് നിസംശയം പറയാന്‍ കഴിയും. അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തില്‍ ഐ.പി.എല്ലില്‍ എത്തുകയും പിന്നീട് ദേശീയ ടീമിന്റെ അവിഭാജ്യ ഘടകവുമായ് മാറിയവരും ഏറെയാണ്.


Also read നദീതീരത്തെ ശവക്കലറ തുറന്നപ്പോള്‍ കണ്ടത് 2,300 വര്‍ഷം പഴക്കമുള്ള 30 ഓളം മമ്മികള്‍; ചിത്രങ്ങള്‍ കാണാം


പത്താം സീസണില്‍ ഐ.പി.എല്ലിന്റെ ക്വാളിഫയറില്‍ എത്തി നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനെ ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ നേട്ടങ്ങളിലേക്ക് നയിച്ച നായകനാണ് രോഹിത്ത് ശര്‍മ്മ. രണ്ടു കിരീടങ്ങള്‍ നേടിക്കൊടുക്കുകയും മുന്നാം കിരീടത്തിനരികെ ടീമിനെ എത്തിക്കുകയും ചെയ്ത രോഹിത്ത് ഐ.പി.എല്ലിനൊപ്പം വളര്‍ന്ന താരമാണ്.

Image result for rohit in mumbai indians

 

2007ല്‍ ഇന്ത്യന്‍ ഏകദിന ടീമിലും ട്വന്റി-20 ടീമിലും അരങ്ങേറ്റം കുറിച്ച രോഹിത്ത് ശര്‍മ്മ 2008ലെ ആദ്യ ഐ.പി.എല്‍ സീസണില്‍ ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിന്റെ താരമായാണ് ഐ.പി.എല്‍ കരിയര്‍ ആരംഭിക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങള്‍ എന്നു വിശേഷിക്കപ്പെട്ട യുവതാരങ്ങളില്‍ ഒരാളായിരുന്നു രോഹിത്തും.

ബാറ്റിങ്ങില്‍ വിസ്‌ഫോടനങ്ങള്‍ തീര്‍ക്കുന്ന രോഹിത്തിന്റെ ക്രിക്കറ്റ് കരിയറിനെ 2013ന് മുമ്പെന്നും 2013ന് ശേഷമെന്നും രണ്ടായി തിരിക്കാവുന്നതാണ്. ഏകദിന ടീമില്‍ ഇന്ത്യയുടെ നിരവധി മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ മാരില്‍ ഒരാളായി തുടങ്ങിയ രോഹിത്ത് അവര്‍ക്ക് മേലെ ടീമിന്റെ അവിഭാജ്യഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

ഐ.പി.എല്ലിന്റെ പത്ത് സീസണോടൊപ്പം താരത്തിന്റെയും പത്ത് വര്‍ഷങ്ങള്‍ പരിശോധിക്കാം.

2008

 

2008ലെ ഐ.പി.എല്‍ ആദ്യ സീസണിലെ ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായിരുന്നു രോഹിത്ത് ശര്‍മ്മ ഹൈദരാബാദ് ഡെക്കാണ്‍ ചര്‍ജ്ജേഴ്‌സാണ് താരത്തെ വന്‍ തുക നല്‍കി സ്വന്തമാക്കിയത്. തന്റെ 21 ാം വയസിലാണ് താരം ആദ്യ ഐ.പി.എല്‍ മത്സരത്തിനിറങ്ങുന്നത്. കൂറ്റനടികള്‍ കൊണ്ട് ടൂര്‍ണ്ണമെന്റിന്റെയാകെ ശ്രദ്ധ പിടിച്ച് പറ്റാനും താരത്തിന് കഴിഞ്ഞിരുന്നു.

2011ല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടാരം മാറുന്നത് വരെ രോഹിത്ത് ഹൈദരാബാദില്‍ തന്നെയായിരുന്നു.

2009

CAPE TOWN, SOUTH AFRICA - APRIL 19: Rohit Sharma of Deccan Chargers hits out at Brendon McCullum of Kolkata looks on during the IPL T20 match between Deccan Chargers and Kolkata Knight Riders on April 19, 2009 in Cape Town, South Africa. (Photo by Tom Shaw/Getty Images)

 

ഓസീസ് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റിന് കീഴില്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു രോഹിത്ത് രണ്ടാം സീസണില്‍ കാഴ്ചവെച്ചത്. ടീം സീസണില്‍ ചാമ്പ്യന്മാരുമായി. ഭാഗ്യങ്ങളുടെ കൂടെ പിന്‍ബലത്തിലായിരുന്നു സീസണിലെ ഹൈദരാബാദിന്റെ യാത്ര. നിര്‍ണ്ണായക മത്സരങ്ങളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോടും രാജസ്ഥാന്‍ റോയല്‍സിനോടും പരാജയപ്പെട്ടിരുന്നു

2010

MUMBAI, INDIA - APRIL 22: (L-R) Ryan Harris, Rohit Sharma and Adam Gilchrist celebrate the dismissal of the Super Kings Mathew Hayden during the 2010 DLF Indian Premier League T20 semi final match between Deccan Chargers and the Chennai Super Kings played at the Dr D Y Patil Cricket Stadium on April 22, 2010 in Navi Mumbai, India. (Photo by Graham Crouch-IPL 2010/IPL via Getty Images)

 

രോഹിത്ത് ഇന്ത്യന്‍ ടീമിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച സീസണായിരുന്നു 2010ലേത്. ഐ.പി.എല്ലിലും താരം നിലയുറപ്പിച്ച സീസണാണിതെന്നും നിസംശയം പറയാന്‍ കഴിയും. ഹൈദരാബാദിലെ താരത്തിന്റെ അവസാന സീസണ്‍ കൂടിയായിരുന്നു ഇത്. മൂന്ന് അര്‍ധസെഞ്ച്വറികളടക്കം 400ലധികം റണ്‍സായിരുന്നു താരം സീസണില്‍ സ്വന്തമാക്കിയത്. മൂന്ന് തോല്‍വികളുമായ് തകര്‍ന്നിരുന്ന ടീം തുടര്‍ച്ചയായ അഞ്ചു ജയങ്ങളോടെ സെമി ഫൈനലിലും എത്തി.

DHARAMSALA, INDIA - APRIL 16: Rohit Sharma of the Chargers works the ball to mid wicket with Kumar Sangakkara of the Kings XI looking on during the 2010 DLF Indian Premier League T20 group stage match between Kings XI Punjab and Deccan Chargers played at Himachal Pradesh Cricket Association Stadium on April 16, 2010 in Dharamsala, India. (Photo by Hamish Blair-IPL 2010/IPL via Getty Images)

 

2011

RESTRICTED TO EDITORIAL USE MOBILE USE WITH IN NEWS PACKAGE Mumbai Indians batsman Rohit Sharma plays a shot during the IPL Twenty20 cricket match between Mumbai Indians and Delhi Daredevils at The Wankhede Stadium in Mumbai on May 7, 2011. AFP PHOTO/ Sajjad HUSSAIN (Photo credit should read SAJJAD HUSSAIN/AFP/Getty Images)

 

രോഹിത്തിന്റെ കരിയറിലെ പുതുയുഗത്തിന്റെ തുടക്കമായിരുന്നു 2011ലെ സീസണ്‍. ലേലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് രോഹിത്തിനെ മുംബൈ സ്വന്തമാക്കിയത്. ഐ.പി.എല്‍ കരിയറിലെ തന്നെ മികച്ച ടോട്ടലുകളില്‍ ഒന്നായ 87 റണ്‍സടക്കം മൂന്ന് അര്‍ധസെഞ്ച്വറികള്‍ താരം സീസണില്‍ സ്വന്തമാക്കി.

2102

KOLKATA, INDIA MAY 12: Mumbai Indian Player Rohit Sharma acknowledges the crowd after his century during the match between Kolkata Knight Rides and Mumbai Indians at Eden Gardens on May 12, 2012 in Kolkata, India. Mumbai Indians won the match and chose to bat. (Photo by Subhendu Ghosh/Hindustan Times )

 

ഐ.പി.എല്ലിന്റെ താരോദയമെന്ന് രോഹിത്ത് വിശേഷിക്കപ്പെട്ട സീസണായിരുന്നു 2012ലേത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ നായക പദവി ഒഴിഞ്ഞതും ഹര്‍ഭജന്‍ ക്യാപ്റ്റനായതും ഈ സീസണിലായിരുന്നു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ് രോഹിത്ത് മാറിയതും ഈ സീസണില്‍ തന്നെ. സച്ചിന്റെ അഭാവത്തില്‍ ആ വിടവ് നികത്തിയതും രോഹിത്തിന്റെ സാന്നിധ്യം തന്നെയായിരുന്നു.


You must read this എന്റെ മുഖം സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷര്‍ ചെരുപ്പൂരി എറിഞ്ഞിരുന്നു: അനുഭവം പങ്കുവെച്ച് രമ്യാകൃഷ്ണന്‍ 


സീസണിലെ ചാമ്പ്യന്മാരായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രോഹിത്ത് സെഞ്ച്വറി നേടിയതും ഈ വര്‍ഷമായിരുന്നു. താരത്തിന്റെ പേരിലുള്ള ഏക ഐ.പില്‍ സെഞ്ച്വറിയും ഇത് തന്നെയാണ്. മികച്ച ഇന്നിങ്‌സോടെ മുംബൈ ഇന്ത്യന്‍സിന്റെ മുഖമായ് മാറാനും താരത്തിന് കഴിഞ്ഞു.

2013

 

രോഹിത്ത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സീസണാകും 2013ലേതെന്ന് നിസംശയം പറയാന്‍ കഴിയും. യുവതാരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായ നായക പദവി രോഹിത്തിന് ലിച്ച സീസണായിരുന്നു ഇത്. നായകനായിരുന്ന റിക്കി പോണ്ടിങ്ങ് നായകത്വം ഒഴിയുകയും ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്വവും രോഹിത്ത് ഏറ്റെടുക്കുകയും ചെയ്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലിലെ ആദ്യ കിരീടവും സ്വന്തമാക്കി.

സീസണില്‍ 538 റണ്‍സോടെ മികച്ച ബാറ്റ്‌സ്മാനായും താരം മാറി. നാല് അര്‍ധ സെഞ്ച്വറികള്‍ അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്.

2014

 

മുന്‍ സീസണിലേതിനു സമാനമായ പ്രകടനം താരം കാഴ്ചവെച്ച സീസണായിരുന്നു 2014ലേതും. 15 ഓവറില്‍ 190 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതടക്കമുള്ള മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ട് മുംബൈ പുറത്താവുകയായിരുന്നു.

2015

 


Dont miss ‘ഗ്ലാസ് തിന്നുന്ന ലെന’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലെനയുടെ വീഡിയോ 


ടീമിനെ വീണ്ടും നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രണ്ടാമത്തെ കിരീടവും മുംബൈ സീസണില്‍ സ്വന്തമാക്കി. യുവതാരങ്ങളുടെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു രോഹിത്തിന്റെ ഈ മുന്നേറ്റം. പാണ്ഡ്യ സഹോദരന്മാരും ബൂമ്രയും ഉദിച്ച ടൂര്‍ണ്ണമെന്റ് കൂടിയായിരുന്നു ഇത്. 500 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്‌തെങ്കിലും ടൂര്‍ണ്ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാമതെത്താനെ രോഹിത്തിന് കഴിഞ്ഞുള്ളു.

2016

Mumbai Indians' captain Rohit Sharma plays a shot during the 2016 Indian Premier League (IPL) Twenty20 cricket match between Mumbai Indians and Kolkata Knight Riders at The Wankhede Cricket Stadium in Mumbai on April 28, 2016. / AFP / PUNIT PARANJPE / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT (Photo credit should read PUNIT PARANJPE/AFP/Getty Images)

 

വിജയ പ്രതീക്ഷയുമായെത്തിയ ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നില്ല ഇത്. പോയിന്റ് പട്ടികയില്‍ അഞ്ചാമതാകാനേ രോഹിത്തിന്റെ സംഘത്തിന് ഇത്തവണ കഴിഞ്ഞുള്ളു. 300 റണ്‍സിലധികം എടുത്തെങ്കിലും താരത്തെ പരുക്ക് വേട്ടയാടിയ സീസണായിരുന്നു ഇത്.

2017

 

മൂന്നാം കിരിടമെന്ന ചരിത്ര നേട്ടത്തിലേക്ക് ടീമിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് നായകന്‍ രോഹിത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായാണ് മുംബൈ ക്വാളിഫയറില്‍ എത്തിയിരിക്കുന്നത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നായകന്‍ ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. മൂന്ന് ഐ.പി.എല്‍ കിരീടം നേടുന്ന നായകന്‍ എന്ന നേട്ടത്തിനരികിലെത്തി നില്‍ക്കുകയാണ് താരമിപ്പോള്‍.

 

കടപ്പാട്: സ്‌പോര്‍ട്‌സ് കീഡ

Advertisement