എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂര്‍ ഏകദിനം: രോഹിതിന് സെഞ്ചുറി,ഇന്ത്യ മികച്ച സ്‌കോറിലേക്ക്
എഡിറ്റര്‍
Saturday 2nd November 2013 5:13pm

rohith

ബാംഗളൂര്‍: ബാംഗ്ലൂരില്‍ ഓസീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മക്ക്  സെഞ്ചുറി. രോഹിതിന്റ കരിയറിലെ നാലാമത്തെ ഏകദിന സെഞ്ചുറിയാണിത്.

114 പന്തില്‍ നിന്നായിരുന്നു രോഹിത് ശര്‍മ്മയുടെ സെഞ്ചുറി. മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ഒടുവല്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 43 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ഓസീസ്് ഇന്ത്യയെ ബാറ്റിംഗനയക്കുകയായിരുന്നു. പതിവ് പോലെ ഓപ്പണര്‍മാരായ ധവാനും രോഹിതും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 60 റണ്‍സെടുത്ത് ധവാന്‍ പുറത്തായതിന് പിന്നാലെ നേരിട്ട മൂന്നാം പന്തില്‍ തന്നെ ഫോമിലുള്ള ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

കോഹ്‌ലിക്ക് പിന്നാലെ റെയ്‌നയും യുവരാജ് സിങ്ങും പെട്ടെന്ന് പുറത്തായത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗത കുറച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രോഹിതിന് കൂട്ടായി നായകന്‍ ധോണിയാണ് ക്രീസില്‍.

മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകും. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച് സമനിലയിലാണ്. മഴകാരണം പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.

Advertisement