എഡിറ്റര്‍
എഡിറ്റര്‍
രോഹിത് ശര്‍മയുടെ ടെസ്റ്റ് അരങ്ങേറ്റം സച്ചിനില്‍ നിന്നും ക്യാപ് വാങ്ങി
എഡിറ്റര്‍
Wednesday 6th November 2013 1:50pm

rohit-sarma

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ തന്റെ ടെസ്റ്റ് കരിയര്‍ ആരംഭിക്കുന്നതിന്റെ സന്തോഷം രോഹിത് ശര്‍മയ്ക്ക് ഏറെയുണ്ട്.

എന്നാല്‍ അതിന്റെ ഇരട്ടി സന്തോഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്ന് തന്നെ ക്യാപ് വാങ്ങി തുടക്കം കുറിക്കാനായി എന്നതിലാണ്.

രോഹിതിന്റെ  ടെസ്റ്റ് കരിയര്‍ ഈ മത്സരത്തോടെ ആരംഭിക്കുമ്പോള്‍ ഇതിഹാസ താരമായ സച്ചിന്‍ കളമൊഴിയുന്ന മത്സരം കൂടിയാവുന്നു ഇത്.

മീഡിയം പേസറായ മുഹമ്മദ് ഷാമിയുടേയും ടെസ്റ്റ് അരങ്ങേറ്റമാണ് ഇത്. ഇഷാന്ത് ശര്‍മയില്‍ നിന്ന് ക്യാപ് വാങ്ങിയാണ് ഷാമിയുടെ അരങ്ങേറ്റം.

മോശം ഫോമിനെ തുടര്‍ന്ന് ഇഷാന്തിന് ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞിട്ടുമില്ല. ഉമേഷ് യാദവ്, അമിത് മിശ്ര, രഹാനെ എന്നിവര്‍ക്കും പ്ലെയിങ് ഇലവനിലെ ആദ്യ മത്സരത്തില്‍ ഇടംകണ്ടെത്താനായിട്ടില്ല.

Advertisement