പോര്‍ട്ട് എലിസബത്ത്: ഓപ്പണര്‍ രോഹിത് ശര്‍മ്മയുടൈ സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. അടിത്തറ പാകിയ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷം വന്ന നായകന്‍ കോഹ്‌ലിയും രോഹിതിനൊപ്പം ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി.

ധവാന്‍ 34 റണ്‍സും കോഹ്‌ലി 36 റണ്‍സുമെടുത്ത് പുറത്തായി. രഹാനെ നിരാശപ്പെടുത്തി. ഏകദിനത്തിലെ 17 ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിതിനൊപ്പം ശ്രേയസ് അയ്യരാണ് ക്രീസില്‍.

രോഹിതും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറവെ അനാവശ്യ റണ്ണിനോട് കോഹ്ലി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തിട്ടുണ്ട്. ആറു മല്‍സരങ്ങളുള്ള പരമ്പരയില്‍ 3-1 ന് മുന്നിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പരയെന്ന ചരിത്രനേട്ടത്തിനരികിലാണ്. ജയിക്കാനായാല്‍ പരമ്പരയ്‌ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും.