ചെന്നൈ: ‘ഇവിടെ നിന്ന് ആട്ടിപ്പായിക്കുന്നതിനു മുമ്പ് ഞങ്ങളെ കൊന്നുതരുമോ’യെന്ന് തമിഴ്‌നാട്ടിലെ റസ്റ്ററന്റ് ജോലിക്കാരനായ റോഹിംഗ്യന്‍ അഭയാര്‍ത്ഥി മുഹമ്മദ് യൂനുസ്. അഞ്ചുവര്‍ഷമായി തമിഴ്‌നാട്ടില്‍ കഴിയുന്ന മുഹമ്മദ് യൂനുസ് റോഹിംഗ്യകളെ നാടുകടത്താനുള്ള കേന്ദ്രനീക്കത്തോടു പ്രതികരിച്ചുകൊണ്ട് ‘മാധ്യമ’ത്തോടു സംസാരിക്കുകയായിരുന്നു.

28 വയസുള്ള യൂനുസ് ചെന്നൈ താംബരത്തെ ഫാസ്റ്റ്ഫുഡ് റസ്‌റ്റോറന്റില്‍ ജോലിയെടുക്കുകയാണ്. 19 കുടുംബങ്ങളായി എത്തിയ 94 പേരടങ്ങുന്ന റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ക്കൊപ്പമായിരുന്നു യൂനുസും ചെന്നൈയിലെത്തിയത്.

‘ഞാന്‍ ഒരുക്കുന്ന ബിരിയാണി കഴിച്ചിട്ട് നിങ്ങള്‍ പറയൂ, ഈ നഗരത്തില്‍ നിന്ന് എന്നെ ഓടിക്കണോ?’ യൂനുസ് ചോദിക്കുന്നു.


Must Read: മംഗളുരുവില്‍ കാലികളുമായി പോയ വാഹനം തടഞ്ഞ ഗോരക്ഷകരെ ഓടിച്ചിട്ടു തല്ലി വ്യാപാരികള്‍


തമിഴ്‌നാട്ടിലുള്ള താല്‍ക്കാലിക അഭയകേന്ദ്രത്തിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി യൂനുസ് അടക്കമുള്ള റോഹിംഗ്യകള്‍ താമസിക്കുന്നത്. കാഞ്ചീപുരം ജില്ലയിലെ കേളമ്പാക്കത്തുള്ള ക്യാമ്പ് ഏതുസമയത്തും തകരാവുന്ന അവസ്ഥയിലെത്തി.

10 അടിവീതം വീതിയും നീളവുമുള്ള മുറികള്‍ തുണികള്‍കൊണ്ട് മറച്ച് സ്വന്തം ഇടങ്ങളുണ്ടാക്കിയാണ് ഓരോരുത്തരും താമസിക്കുന്നത്. എല്ലാവര്‍ക്കുമായി ഉപയോഗിക്കാന്‍ വെറും നാലു കക്കൂസുകള്‍ മാത്രമാണുള്ളത്.


Also Read:പ്രിയ സെബാസ്റ്റ്യന്‍ പോള്‍, പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല ദിലീപ് ജയിലില്‍ കിടക്കുന്നത്, സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്ന കത്ത്


മ്യാന്‍മറില്‍ റോഹിംഗ്യകളുടെ കൂട്ടക്കുരിതി നടക്കുന്ന റാഖിനി സംസ്ഥാനത്താണ് തങ്ങളുടെയും വേരുകള്‍ എന്നാണ് ഇവര്‍ പറയുന്നത്. ആക്രമണം ഭയന്ന് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു തങ്ങളെന്നാണ് ഇവര്‍ പറയുന്നത്.